പ്രതികളുടെ പേര് പട്ടികയില്‍ വന്നത് അന്വേഷിക്കും: പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണം പാടില്ലെന്ന് ചെയര്‍മാന്‍

PSC_0തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ പ്രതികള്‍ പൊലീസ് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ച സംഭവത്തില്‍ വിശദീകരണവുമായി പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ രംഗത്ത്.

പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്‌സി വിജിലന്‍സ് അന്വേഷിക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബറ്റാലിയനിലേക്കുള്ള നിയമനത്തിന് മൂന്നു പ്രതികളും പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയാണ്. 2989 പേര്‍ തിരുവനന്തപുരം ജില്ലയില്‍ പരീക്ഷ കേന്ദ്രം തിരഞ്ഞെടുത്തുവെന്നും എം.കെ സക്കീര്‍ പറഞ്ഞു.

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അപാകതയുണ്ടെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വധശ്രമക്കേസിലെ പ്രതികളുള്‍പ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അപാകതയുണ്ടെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. കെ.എ.പി നാല് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്മെന്റ് ചോദ്യം ചെയ്ത് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. നാലാം ബെറ്റാലിയനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ശാരീരിക ക്ഷമതാ യോഗ്യതാ പരീക്ഷയിലുള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നെന്നാണ് ജൂലൈ അഞ്ചിലെ കോടതി ഉത്തരവില്‍ പറയുന്നത്.

ഈ ഹരജിയില്‍ തീര്‍പ്പാക്കുംവരെ ലിസ്റ്റില്‍ നിന്നും നിയമനം നടത്തരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പത്ത് ഉദ്യോഗാര്‍ത്ഥികളാണ് പരാതിയുമായി ട്രൈബ്യൂണലിനെ സമീപിച്ചത്. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷയില്‍ സെന്റര്‍മാറ്റി നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും അപേക്ഷിച്ച നസീമിനും ശിവരഞ്ജിത്തിനും തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം അനുവദിച്ചെന്നാണ് ആരോപണം.

university-issue-2

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment