കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് ചര്‍ച്ചില്‍ ഊഷ്മള സ്വീകരണം

getPhotoസൗത്ത് ഫ്‌ളോറിഡ: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂലൈ 15-നു തിങ്കളാഴ്ച ഊഷ്മള പൗരസ്വീകരണം നല്‍കി.

ആദ്യമായി ഇടവക സന്ദര്‍ശനത്തിനെത്തിയ ബാവയെ വൈദീകരും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയ്ക്കുശേഷം പൊതുസമ്മേളനം ആരംഭിച്ചു. റവ.ഫാ.ഡോ. ജേക്കബ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവക സെക്രട്ടറി മാത്യു വര്‍ഗീസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളും അത്മായ പ്രതിനിധികളും ബാവയെ ബൊക്കെ നല്‍കി സ്വീകരിച്ചു. ലിസ്സി സ്കറിയയുടെ ഗാനത്തിനുശേഷം ജേക്കബ് മാത്യു അച്ചന്‍ അധ്യക്ഷ പ്രസംഗം നടത്തി. സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം സന്ദേശം നല്‍കി. പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് സൗത്ത് ഫ്‌ളോറിഡ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് ജോണ്‍, ഫാ. ഫിലിപ്പ് ശങ്കരത്തില്‍ (സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫോര്‍ട്ട് മയേഴ്‌സ്), റവ. ഷിബി ഏബ്രഹാം (സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച്), ഫാ. ജോര്‍ജ് പൗലോസ് (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടാമ്പ), ഡോ. മാമ്മന്‍ സി. ജേക്കബ് (ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍), ഫാ. ഫിലിപ്പോസ് സഖറിയ (റസിഡന്റ് പ്രീസ്റ്റ്), ബിജു തോണിക്കടവില്‍ (ഫോമാ റീജിയണല്‍ പ്രസിഡന്റ്), ജോര്‍ജ് വര്‍ഗീസ് (ഇന്ത്യാ പ്രസ്ക്ലബ്), വര്‍ക്കി പിങ്കോലില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാവാ സ്വീകരണത്തിന് നന്ദി പറഞ്ഞു.

അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ബാവ നോര്‍ത്ത് അമേരിക്ക ഭദ്രാസനം സന്ദര്‍ശിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ദീര്‍ഘകാല സുഹൃത്തും, രോഗാവസ്ഥയില്‍ കഴിയുകയും ചെയ്യന്ന പൈങ്ങോലില്‍ അച്ചനെ സന്ദര്‍ശിക്കുക എന്നുള്ളതാണ്. അതിന് അവസരം ലഭിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് പറഞ്ഞു.

മൂല്യങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കുന്ന കാലഘട്ടമാണിത്. മൂല്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഏതൊരു ഹീനമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മനുഷ്യന്‍ തയാറാകും. മൂല്യങ്ങള്‍ നഷ്ടപ്പാടാതെ ജീവിക്കുന്നതിന് ദൈവകൃപ മാത്രമേ കരണീയമായിട്ടുള്ളുവെന്ന് ബാവ പറഞ്ഞു. കൂടിവന്നിരിക്കുന്ന എല്ലാവര്‍ക്കും ദൈവകൃപ ധാരാളമായി ലഭിക്കട്ടെ എന്നു ബാവ ആശംസിച്ചു. ഇടവക സെക്രട്ടറി പി.എ. ഏലിയാസ് നന്ദി പറഞ്ഞു. വിജയന്‍ തോമസ്, തോമസ് ചെറിയാന്‍, വിന്റു മാമ്മന്‍, ജേക്കബ് അലക്‌സാണ്ടര്‍, സി.ഡി. ജോസഫ്, എം.വി ചാക്കോ എന്നിവരാണ് പൗര സ്വീകരണം വിജയമാക്കാന്‍ പരിശ്രമിച്ചത്.

getNewsImages (1) getNewsImages (2) getNewsImages

Print Friendly, PDF & Email

Related News

Leave a Comment