Flash News

ഇന്നത്തെ നക്ഷത്ര ഫലം (17 ജൂലൈ 2019)

July 17, 2019

c-1563280634അശ്വതി: വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും. ധര്‍മപ്രവൃത്തികള്‍ക്കു സഹകരിക്കും, മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വ്യവസ്ഥകള്‍ പാലിക്കും.

ഭരണി: പുണ്യപ്രവൃത്തികള്‍ക്ക് സാമ്പത്തികസഹായം ചെയ്യും. ആധ്യാത്മിക ആത്മീയ ചിന്തകളാല്‍ മനസ്സമാധാനമുണ്ടാകും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.

കാര്‍ത്തിക: വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും. കഫ നീര്‍ദ്ദോഷരോഗങ്ങള്‍ വര്‍ധിക്കും. അവ്യക്തമായ പണമിടപാടില്‍നിന്നും പിന്മാറും.

രോഹിണി: വിട്ടുവീഴ്ചകള്‍ക്കു തയാറാകും. കഠിനപ്രയത്നത്താല്‍ കാര്യവിജയമുണ്ടാകും. ഔദ്യോഗിക സാഹചര്യങ്ങള്‍ക്കനുസരിച്ച് യാത്രനാളത്തേക്ക് മാറ്റും.

മകയിരം: ദീര്‍ഘകാലാവധി ലഭിക്കാത്തതിനാല്‍ വിഷമം തോന്നും. ദമ്പതികള്‍ക്ക് ഒ രുമിച്ചു താമസിക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പകര്‍ച്ചവ്യാധി പിടിപെ ടും.

തിരുവാതിര: സഹപ്രവര്‍ത്തകരുടെ സേവനമനഃസ്ഥിതിയെ പ്രകീര്‍ത്തിക്കും. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സാധിക്കും. വ്യാപാരത്തില്‍ നേട്ടമുണ്ടാകും.

പുണര്‍തം: സ്ഥാപനം നിലനിര്‍ത്തുവാന്‍ ചില ജോലിക്കാരെ പിരിച്ചുവിടും. ക്ഷമാശീലത്തോടുകൂടിയ സമീപനം പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഉപകരിക്കും.

പൂയം: ചിന്താമണ്ഡലത്തില്‍ ഒതുങ്ങാത്ത വിഷയങ്ങള്‍ ഉപേക്ഷിക്കും. അസുഖങ്ങള്‍ ക്ക് വിദഗ്ധ പരിശോധന വേണ്ടിവരും. അന്ധമായവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.

ആയില്യം: മനോധൈര്യം കുറയും. നീതിയും, യുക്തിയും അവലംബിക്കും. വിരോധി കള്‍ വർധിക്കും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും.

മകം: ആത്മവിശ്വാസം വര്‍ധിക്കും. സുവ്യക്തമായ നിലപാട് സ്വീകരിക്കും. പ്രശസ് തി വര്‍ധിക്കുമെങ്കിലും അഹംഭാവം ഉപേക്ഷിക്കണം.

പൂരം: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. പാരമ്പര്യപ്രവൃത്തികളില്‍ മികവു പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാകും. മനസ്സമാധാനമുണ്ടാകും.

ഉത്രം: അനാഥരായവര്‍ക്ക് അന്നദാനവും വസ്ത്രദാനവും നടത്തും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ സാധിപ്പിക്കും. ബന്ധുവിന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും.

അത്തം: കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. പലവിധ സൗകര്യങ്ങള്‍ കണക്കിലെടുത്ത് പട്ടണത്തില്‍ ഗൃഹം വാങ്ങും. വാഹനം മാറ്റിവാങ്ങുവാനിടവരും.

ചിത്ര: പുതിയ ഗൃഹത്തില്‍ താമസിക്കുവാന്‍ സജ്ജമാകും. നിയമവിരുദ്ധമായ പ്രവൃ ത്തികളില്‍ നിന്നും പിന്മാറും. കീഴ്ജീവനക്കാര്‍ വരുത്തിവെച്ച അബദ്ധം പരിഹരിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും.

ചോതി: വസ്ത്രാഭരണങ്ങള്‍ വാങ്ങുവാന്‍ അധികച്ചെലവ് അനുഭവപ്പെടും. അന്തിമനിമിഷത്തില്‍ അവധി ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും.

വിശാഖം : അർഥവ്യാപ്തിയോടുകൂടിയ വചനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. ജോലികള്‍ ചെയ്തുതീര്‍ത്ത് രാത്രി ജന്മനാട്ടിലേക്ക് യാത്രപുറപ്പെടും.

അനിഴം: ഉപകാരം ചെയ്തവര്‍ക്ക് അനുമോദനം നല്‍കും. ഹ്രസ്വകാലപാഠ്യപദ്ധതിക്കു ചേരും. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും.

തൃക്കേട്ട: സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ യുക്തിതോന്നും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും.

മൂലം: സമാനചിന്താഗതിയിലുള്ളവരുമായി സംസര്‍ഗത്തിലേര്‍പ്പെടും. കുടുംബത്തില്‍ ആഹ്ലാദകരമായ അന്തരീക്ഷമുണ്ടാകും. സഹജമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം ഉണ്ടാകും.

പൂരാടം: ഹ്രസ്വകാലനിക്ഷേത്തിന് പണം മുടക്കും. സഹപ്രവര്‍ത്തകരുടെ ആവശ്യം അവതരിപ്പിക്കുവാന്‍ മേലധികാരിയെ കാണും. വാക്കുകള്‍ ഫലപ്രദമായിത്തീരും.

ഉത്രാടം: വ്യത്യസ്തമായ രീതിയും ശൈലിയും തൊഴില്‍ മേഖലയില്‍ അവലംബി ക്കും. വരവും ചെലവും തുല്യമായിരിക്കും. ജീവിതപങ്കാളിക്ക് അസുഖം വർധിക്കും.

തിരുവോണം: ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അപൂര്‍വമായ ദുഃസ്വപ്ന ദര്‍ശനമുണ്ടാകും. മാതാവിന് അസുഖം വർധിക്കും.

അവിട്ടം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ആശയങ്ങള്‍ യാഥാർഥ്യമാകും. സാമ്പത്തികവരുമാനം വർധിക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

ചതയം: കീഴ്ജീവനക്കാരുടെ പിന്‍ബലത്താല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. കാര്യനിര്‍വഹണശക്തി വര്‍ധിക്കും. സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കു വഴിയൊരുക്കും.

പൂരോരുട്ടാതി: സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കും. ഈശ്വര പ്രാര്‍ത്ഥനകളാല്‍ ആത്മവിശ്വാസം വർധിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

ഉത്രട്ടാതി: ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. സേവനസാമർഥ്യത്താല്‍ കാര്യവിജയമുണ്ടാകും. ആജ്ഞാനുവൃത്തികളുടെ ആശയങ്ങള്‍ സ്വീകരിക്കും.

രേവതി: ചെറിയ സംരംഭം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. വസ്ത്രാഭരണ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങും. സ്വന്തം നിലപാടില്‍ നിന്നും വ്യതിചലിക്കാതെ പ്രവര്‍ത്തിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top