ഇന്റര്‍നെറ്റിലൂടെ രണ്ട് മാസത്തെ പരിചയം; യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു

Brandon-Clark-and-Bianca-Devinsന്യൂയോര്‍ക്ക: രണ്ട് മാസം മുമ്പാണ് 17 വയസ്സുള്ള ബിയാങ്ക ഡെവിന്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ ബ്രാന്റന്‍ ക്ലാര്‍ക്കിനെ (21) പരിചയപ്പെടുന്നത്. ഈ പരിചയത്തിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും ഈ ഹതഭാഗ്യ കരുതിയില്ലായിരിക്കാം.

ബിയാങ്ക ന്യൂയോര്‍ക്കിലെ യുറ്റിക്കായില്‍ നിന്നും ബ്രാന്റന്‍ ന്യൂയോര്‍ക്കിലെ തന്നെ സിസെറോയില്‍ നിന്നും ഉള്ളവരാണ്. ബിയാങ്ക ഈ വര്‍ഷമാണ് ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തീകരിച്ചത്. സൈക്കോളജി ഐച്ഛിക വിഷയമായെടുത്ത് ബിരുദ പഠനം തുടരുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ബ്രാന്റന്‍ ക്ലാര്‍ക്കിന്റെ കത്തിക്കുമുമ്പില്‍ പിടഞ്ഞു മരിച്ചത്. കഴുത്ത് മിക്കവാറും അറുത്തെടുത്ത നിലയില്‍ ഞായറാഴ്ചയാണ് ബിയാങ്കയുടെ മൃതദേഹം യുറ്റിക്കാ സിറ്റിയില്‍ നിറുത്തിയിട്ടിരുന്ന എസ് യു വിയുടെ സമീപം കണ്ടെത്തിയത്.

ശനിയാഴ്ച ഇരുവരും ന്യൂയോര്‍ക്കിലെ ഒരു കോണ്‍സെര്‍ട്ടില്‍ പങ്കെടുത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇവര്‍ മടങ്ങിയെത്തിയത്. അതിന് ശേഷം ഇവര്‍ തമ്മില്‍ കലഹിച്ചിരുന്നുവെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചിരുന്നതെന്നുമാണ് യുറ്റിക്ക പോലീസ് ജൂലായ് 15 തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

കൊലപ്പെടുത്തിയ ശേഷം രക്തം വാര്‍ന്നൊലിക്കുന്ന ബ്രയാങ്കയുടെ ശരീരം ഇന്‍സ്റ്റഗ്രാമിലൂടെ ബ്രാന്റന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോലീസിനെ വിവരം അറിയിച്ചതും യുവാവ് തന്നെയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തിയ ഉടനെ യുവാവ് തന്നെ സ്വയം കഴുത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. രണ്ട് മാസത്തെ പരിചയം ഇത്തരമൊരു ദുരന്തത്തിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. ബ്രയായ്ങ്കയുടെ വളര്‍ത്ത് പിതാവ് പറഞ്ഞു.

devins-clark-utica-homicide girl

Print Friendly, PDF & Email

Related News

Leave a Comment