Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

പതിനേഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

July 17, 2019 , നിബു വെള്ളവന്താനം (മീഡിയ കോഓര്‍ഡിനേറ്റര്‍)

1ഒര്‍ലാന്റോ : കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ നടത്തപ്പെടുന്ന പതിനേഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

2ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും അറിയപ്പെടുന്ന ഒര്‍ലാന്റോ പട്ടണത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സീ വേള്‍ഡ് തീം പാര്‍ക്കിനോടടുത്തുള്ള ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ 2019 ജൂലൈ 25 മുതല്‍ 28വരെ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് വ്യാഴാഴ്ച വൈകിട്ട് 6 ന് നാഷണല്‍ ചെയര്‍മാന്‍ റവ. ആന്റണി റോക്കി ഉത്ഘാടനം നിര്‍വ്വഹിക്കും.

വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, സാജന്‍ ജോയി ബാംഗ്ലൂര്‍, ഡോ. ഇടിച്ചെറിയ നൈനാന്‍, ഡോ. വി.ജെ തോമസ്, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാബു വര്‍ഗീസ്, റവ. സാം ജോര്‍ജ്, റവ. ആരന്‍ ബര്‍ക്ക് തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍ ദുബായ് പ്രഭാഷണം നടത്തും. “ഇത് മടങ്ങിവരവിന്റെയും പുതുക്കത്തിന്റെറെയും സമയം” എന്നതാണ് കോണ്‍ഫ്രന്‍സ് ചിന്താവിഷയം.

നാഷണല്‍ തലത്തില്‍ തിരഞ്ഞെടു ക്കപ്പെട്ടിരിക്കുന്ന ഗായക സംഘത്തിന്റെ ആത്മീയ ശുശ്രൂഷകളില്‍ ഡോ. ബ്ലെസ്സന്‍ മേമന മുഖ്യ ഗായകനായി പങ്കെടുക്കും. കുട്ടികള്‍ക്ക് വേണ്ടി ചില്‍ഡ്രന്‍സ് മിനിസ്ടിയും യുവജനങ്ങള്‍ക്ക് വേണ്ടിയും, സഹോദരിമാര്‍ക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിക്കും. സിസ്റ്റര്‍ ക്രിസ്റ്റല്‍ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള വര്‍ഷിപ്പ് ടീം സോോദരി സമ്മേളനത്തില്‍ ആരാധന നയിക്കും.

ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേത്യത്വത്തില്‍ കുട്ടികള്‍ക്കായി “ROAR” എന്ന വിബിഎസ് തീം സെഷനുകള്‍ നടത്തു. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതല്‍ 28 ഞായറാഴ്ച രാവിലെ വരെ മലയാളം പ്രധാന സെക്ഷനു അനുസൃതമായി നടക്കും. 5 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഓരോ സെഷനിലും പങ്കെടുക്കാം.

3ഐപിസി ഫാമിലി കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ലഭ്യമാണ്. കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ പ്രായക്കാര്‍ക്കായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സെക്ഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച പകല്‍ ഇഗ്‌നൈറ്റ് യുവര്‍ ലൈറ്റ് കിഡ്‌സ് എന്ന പ്രത്യേക വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ടീം ഡയറക്ടര്‍ അറിയിച്ചു. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 9 മുതല്‍ 5 വരെ ലീഡര്‍ഷിപ്പ് സെമിനാര്‍, ഐ.പി.സി ഗ്ലോബല്‍ മീഡിയ റീജിയന്‍ സമ്മേളനവും അവാര്‍ഡ് ദാനവും, കോട്ടയം തിയോളജിക്കല്‍ സെമിനാരി യോഗം തുടങ്ങിയവ ഉണ്ടായിരിക്കും.

ഒര്‍ലാന്റോ എയര്‍പോര്‍ട്ടില്‍ നിന്നും കോണ്‍ഫറന്‍സ് സെന്ററിലേക്ക് വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ യാത്രാ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വാഹന ഗതാഗത സൗകര്യങ്ങള്‍ അറിയുവാന്‍ 863 734 9085 എന്ന നമ്പറില്‍ ബദ്ധപ്പെടാവുന്നതാണ് . മൂന്നു നേരവും സമൃദ്ധമായ ഭക്ഷണവും അതി മനോഹരമായ നിലയിലുള്ള താമസ സൗകര്യവും ക്രമീകരണ ത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. 17മത് ഐ.പി.സി കുടുംബ സംഗമം വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ ദ്രുതഗതിയില്‍ ചെയ്തു വരുന്നത്.

speakers IPCകോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി പാസ്റ്റര്‍മാരായ ജോയി ഏബ്രഹാം, തോമസ് വി.കോശി, ജേക്കബ് മാത്യൂ, മാത്യു ജോസഫ്, റോയി വാകത്താനം, രാജു പൊന്നോലില്‍, സാമുവേല്‍ വി. ചാക്കോ എന്നിവരടങ്ങിയ ഉപദേശക സമിതിയും ലോക്കല്‍ കണ്‍വീനര്‍മാരായ പാസ്റ്റര്‍ ജോര്‍ജ് തോമസ്, ബ്രദര്‍ റെജി വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറി ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, ട്രഷറര്‍ ബിനു ലൂക്കോസ്, യൂത്ത് കോഓര്‍ഡിനേറ്റര്‍ റിജോ രാജു, വിമന്‍സ് കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അഞ്ജു തോമസ്, മീഡിയ കോഓര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം, ഇവന്റ് കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ പി.എ.കുര്യന്‍, ബ്രദര്‍ എ.വി. ജോസ് (അക്കോമഡേഷന്‍), സ്റ്റീഫന്‍ ഡാനിയേല്‍ ജോര്‍ജ്, (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജിമോന്‍ മാത്യൂ (ഫുഡ് കോഓര്‍ഡിനേറ്റര്‍), വര്‍ഗീസ് ഫിലിപ്പ്, മറിയാമ്മ സ്റ്റീഫന്‍ (അഷേഴ്‌സ് ), സ്റ്റീഫന്‍ ചാക്കോ (സെക്യുരിറ്റി), സ്റ്റീഫന്‍ ഡാനിയേല്‍ ( ലൈറ്റ് ആന്‍റ് സൗണ്ട് ), റോയി ബ്യൂല (സംഗീതം), ജിബു ഗീവര്‍ഗീസ് (രജിസ്‌ട്രേഷന്‍), സിസ്റ്റര്‍ ജിനോ സ്റ്റീഫന്‍ (ചില്‍ഡ്രന്‍സ് മിനിസ്ട്രി), ഡോ. അജു ജോര്‍ജ്, ഡോ. ജോയ്‌സ് ഡേവിഡ്, ഡോ. സജി ( മെഡിക്കല്‍) തുടങ്ങിയവരും നാഷണല്‍ ഭാരവാഹികളോടൊപ്പം വിവിധ ലോക്കല്‍ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

കാലാകാലങ്ങളില്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുവാന്‍ ശക്തമാരായ ദൈവദ്യത്യന്മാരാണ് ലഭിക്കുന്നത്. ദൈവ സ്‌നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോണ്‍ഫറന്‍സിന് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ (വിമന്‍സ് കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കും.

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) {പത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

45


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top