ജോര്‍ജിയ : 71 വര്‍ഷം വിജയകരമായ വിവാഹ ജീവിതം നയിച്ച ദമ്പതിമാര്‍ക്ക് ഒരേ ദിവസം മണിക്കൂറുകള്‍ ഇടവിട്ട് മരണം. അഗസ്റ്റായിലുള്ള വസതിയിലാണു മരണം.
ഹെര്‍ബര്‍ട്ടും (94) ഭാര്യ മേരിലിനും (88) ജൂലൈ 12 നാണ് 12 മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയത്. ജൂലൈ 12 ന് പുലര്‍ച്ചെ 2.20 ന് ഭര്‍ത്താവും അതേ ദിവസം ഉച്ചയ്ക്ക് 2.20 ന് ഭാര്യയും മരിച്ചുവെന്ന് ദമ്പതിമാരുടെ കെയര്‍ഗിവര്‍ ഷാരോണ്‍ ഗിബോണ്‍സ് അറിയിച്ചു.
യുഎസ് ആര്‍മിയിലെ റിട്ടയേര്‍ഡ് മാസ്റ്റര്‍ സെര്‍ജന്റായിരുന്ന ഹെര്‍ബര്‍ട്ട്. സ്വന്തമായി നഴ്സറി നടത്തിവരികയായിരുന്നു ഭാര്യ മേരിലിന്. ഇവര്‍ക്ക് ആറു മക്കളും 16 പേരക്കുട്ടികളും ഉണ്ട്.
ഇണ പിരിയാനാവാത്ത സ്നേഹമാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നതെന്നും ഒരേ ദിവസം രണ്ടു പേരേയും മരണം കവര്‍ന്നത് ഇത് അടിവരയിടുന്നതാണെന്നും കെയര്‍ഗിവര്‍ പറഞ്ഞു. 71 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു സ്വര്‍ഗത്തില്‍ ഇരുവരും പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണെന്നും കുടുംബത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പരസ്പരം സ്നേഹിക്കുന്നതും സ്നേഹം മറ്റുള്ളവര്‍ക്കുമായി പങ്കിട്ടതുമാണ് ദീര്‍ഘ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമെന്ന് 70–ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഹെര്‍ബര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply