കര്‍’നാ’ടകം നാളെ തുടരും; ഇന്ന് വിശ്വാസ വോട്ടില്ല; നിയമസഭ വിട്ട് പോകില്ലെന്ന് ബിജെപി

o_0ബെംഗളൂരു: കര്‍ണാടക നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകാതെ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. വോട്ടെടുപ്പ് നീണ്ടുപോകുന്നതിനെച്ചൊല്ലി ഭരണപക്ഷവും ബിജെപിയും തമ്മില്‍ വാദപ്രതിവാദവും ബഹളവും രൂക്ഷമായതോടെയാണ് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്. നാളെ പതിനൊന്ന് മണിയ്ക്ക് നിയമസഭ വീണ്ടും ചേരും. അതേസമയം തങ്ങള്‍ നിയസഭയില്‍ തന്നെ കഴിയുമെന്ന് ബിജെപി അംഗങ്ങള്‍ പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ശുപാര്‍ശയെ കോണ്‍ഗ്രസ് എതിര്‍ത്തു. നിയമസഭയില്‍ സ്പീക്കര്‍ക്കാണ് അധികാരമെന്നായിരുന്നു കോണ്‍ഗ്രസ് വാദം.

kar2വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് സ്പീക്കറുടെ തീരുമാനം. സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനം എടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചേക്കും.  സുപ്രീം കോടതി ഉത്തരവ് മുന്‍ നിര്‍ത്തി ക്രമപ്രശ്‌നം, എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയ ബിജെപിക്കെതിരെ പ്രതിഷേധം എന്നിവയ്‌ക്കെല്ലാം സഭ സാക്ഷിയായി. കക്ഷി നേതാവ് എന്ന നിലയില്‍ ഭരണഘടനയുടെ 10 ഷെഡ്യുള്‍ നല്‍കുന്ന അവകാശത്തിന്റെ ലംഘനമാണ് സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തില്‍ വ്യക്തത വരും വരെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് ശരിയല്ലെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ വാദം. വിഷയത്തില്‍ സ്പീക്കര്‍ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്.

kar1ഉച്ചയ്ക്ക് ശേഷം എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ട് പോയെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഇതിനിടെ സഹായം തേടി ബിജെപി ഗവര്‍ണറെ കണ്ടു. തൊട്ട് പിന്നാലെ ഇന്ന് വോട്ടെടുപ്പ് നടത്തുന്നതാണ് ഉചിതം എന്ന് വ്യക്തമാക്കി സ്പീക്കര്‍ക്ക് ഗവര്‍ണറുടെ സന്ദേശം. എന്നാല്‍ ഇത് കോണ്‍ഗ്രസ് തള്ളി. ഒറ്റവരി പ്രമേയത്തിലൂടെയായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ വോട്ട് തേടിയത്.

സഭ ഇന്നത്തേക്ക് പിരിഞ്ഞുവെങ്കിലും വിഷയം നിയമ സങ്കീര്‍ണതയിലേക്ക് പോകാനും സാധ്യതയുണ്ട്. വിപ്പ് തന്നെ റദ്ദ് ചെയ്യപ്പെടുന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും, ഉടന്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത. വിഷയത്തില്‍ ഇരു പാര്‍ട്ടികളും നിയമോപദേശം തേടിയിട്ടുണ്ട്.

kar

Print Friendly, PDF & Email

Related News

Leave a Comment