“ബിജെപി കുതിരക്കച്ചവടം നടത്തുന്നു”- കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു

kuuuuബംഗളൂരു: കര്‍ണാടകയിലെ വിധാന്‍സഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസവോട്ടിനുള്ള പ്രമേയം അവതരിപ്പിച്ചു. സര്‍ക്കാരിനെതിരെ വിമതര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പിന്തുണ അവര്‍ക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. സഖ്യ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

“തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് സാധിക്കും. കോടതിക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഏത് വെല്ലുവിളി നേരിടാനും തയ്യാറാണ്. വിമതര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ബിജെപിയുടെ പിന്തുണ അവര്‍ക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശം ഇതിന് പിന്നിലുണ്ട്. സഖ്യ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു”- കുമാരസ്വാമി പറഞ്ഞു. സഖ്യം നിലനില്‍ക്കുന്നുണ്ടോ എന്നതിനേക്കാള്‍ പ്രധാനം ഇതിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരിക എന്നതിലാണ്. ജനാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഈ ഗൂഢാലോചന ചര്‍ച്ച ചെയ്യപ്പെടേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നത്തെ സമ്മേളനത്തില്‍ 15 വിമത എംഎല്‍എമാര്‍ എത്തിയിട്ടില്ല. ഇവരെ കൂടാതെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് കടന്ന ശ്രീമന്ത് പാട്ടീലും  ബിഎസ്പി എംഎല്‍എ എന്‍.മഹേഷും സഭയിലെത്തിയിട്ടില്ല. ശ്രീമന്ത് പാട്ടീല്‍ നെഞ്ചു വേദനയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് സൂചന. അതേ സമയം വിമതര്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി സഭയിലെത്തിയിട്ടുണ്ട്. ഒരു ബിജെപി എംഎൽഎയും വിട്ടുനിൽക്കുകയാണ്.

അതേസമയം ഇന്നു തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment