Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – അദ്ധ്യായം 12)

July 18, 2019 , അബൂതി

adhyayam 12 bannerഎല്ലാ പ്രതീക്ഷകളും അസ്തമിച്ചതില്‍ പിന്നെ ആകാശത്തിന്‍റെ കീഴില്‍ ഞാന്‍ മാത്രമായി. എനിക്ക് ചുറ്റും ഇരുട്ടായി. കണ്ണില്‍ കണ്ണീരും തൊണ്ടയില്‍ തേങ്ങലും മാത്രം ബാക്കിയായി. സുകുവിനോട് എന്തെങ്കിലുമൊന്ന് പറയാനായില്ലല്ലോ എന്ന സങ്കടത്തോടൊപ്പം എനിക്കുറപ്പുമുണ്ടായിരുന്നു; ഞാനെന്ത് പറഞ്ഞാലും സുകു വിശ്വസിക്കില്ലെന്ന്. എല്ലാം കണ്ടു മനസ്സിലാക്കിയെന്ന ഭാവേനെ അവന്‍ പോയില്ലേ?.

എത്ര നേരം അവിടെ നിര്‍ജീവയായി നിന്നു എന്നറിയില്ല. നേരം നന്നായി ഇരുണ്ടു തുടങ്ങിയപ്പോഴാണ് വീട്ടിലേക്ക് പോകണമല്ലോ എന്നോര്‍ത്തത്. ഒരു ജീവച്ഛവമായി മാറിയിരുന്നു ഞാനപ്പോഴേക്കും. നാട്ടിലേക്കുള്ള ബസ്സില്‍ ഇരിക്കെ ആലോചിച്ചു.

ഇനിയെന്താണ് ചെയ്യേണ്ടത്. എവിടെയാണ് ഒരു അഭയം കിട്ടുക. എനിക്കറിയില്ല. മുന്നോട്ടുള്ള ജീവിതം ശരിക്കും ഒരു ചോദ്യചിഹ്നം തന്നെയാണ്. എന്ത് ജോലിയാണ് കിട്ടുക. ആരാണ് സഹായിക്കുക. എല്ലാ വാതിലുകളും അടഞ്ഞു കഴിഞ്ഞ പോലെ. ഒരു ശൂന്യത. എന്ത് ചെയ്യണം എന്നറിയാത്ത ഒരു തികഞ്ഞ ശൂന്യത.

ബസ്സിറങ്ങി പതുക്കെ ഇരുള്‍ വീണു തുടങ്ങിയ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ കാലുകള്‍ക്ക് വല്ലാത്ത ഭാരമുണ്ടായിരുന്നു. ഇടവഴിയില്‍ പതിവ് സ്ഥലത്ത് സുകുവിനെ കണ്ടില്ല. അല്ലെങ്കിലും സുകു ഇനി എന്നെ കാത്തിരിക്കില്ലല്ലോ. സങ്കടത്തോടെ നടക്കവേ ഒരു വളവ് തിരിഞ്ഞപ്പോള്‍ തൊട്ടു മുന്‍പിലെ ഇല്ലിക്കൂട്ടത്തിന്‍റെ അടുത്തൊരു കല്ലില്‍ ഇരിക്കുന്ന സുകുവിനെ കണ്ടു. മനസ്സിലൊരു ആന്തലുണ്ടായി. എന്നെ കണ്ടപ്പോള്‍ സുകു എഴുന്നേറ്റു. പതുക്കെ നെഞ്ചിലൊരു മഹാഭാരവുമായി ഞാന്‍ അവന്‍റെ അരികിലെത്തി. സുകുവിന്‍റെ കണ്ണുകള്‍ ആകെ ചുവന്നിരുന്നു. പകയോടെ എന്നെ നോക്കി നില്‍ക്കുന്ന അവനോട് ഞാന്‍ ചോദിച്ചു.

‘സുകുവിന് എന്നോട് ദേഷ്യമാണോ.. സുകു കരുതുമ്പോലെ അല്ല.. ഞാന്‍…’

എന്നെ മുഴുവനാക്കാന്‍ സമ്മതിക്കാതെ അവന്‍ ചീറി.

‘മിണ്ടരുത് നീ. മിണ്ടരുത്..’

അവന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവന്‍റെ ശ്വാസത്തില്‍ മദ്യം മണത്തു. എന്‍റെ നെറ്റി ചുളിഞ്ഞു.

‘സുകു കുടിച്ചിട്ടുണ്ടോ?’

‘ഉണ്ടെങ്കില്‍?’ അവന്‍റെ മറുചോദ്യം.

‘സുകു എന്തിനാ സ്വയം നശിക്കുന്നത്? സുകൂ.. എന്‍റെ മനസ്സില്‍ സുകു മാത്രമേ ഉള്ളൂ.. സുകു മാത്രം. രാജേട്ടന്‍ ജോലി ചെയ്തതിന്‍ പൈസ തരാന്‍ വന്നതാ. ആ പൈസയാ സുകു കണ്ടത്.’

വര്‍ദ്ധിച്ച സങ്കടത്തോടെ ഞാന്‍ പറഞ്ഞപ്പോള്‍ ചുണ്ടു കോട്ടി അവന്‍ ചോദിച്ചു.

‘ഓ… ഞാനത് വിശ്വസിക്കണം. അല്ലെ? പണി ചെയ്ത പൈസ താരാനല്ലേ ഒന്നര മണിക്കൂറ്. ഞാന്‍ അവന്‍റെ പിന്നാലെ ഉണ്ടായിരുന്നു. ഈ പണി എന്താന്നൊക്കെ നല്ലോണം മനസ്സിലാവുന്നുണ്ടെനിക്ക്.’

ഇനിയെന്താ പറയുക? ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പറഞ്ഞു തുടങ്ങിയാല്‍ ആദ്യം മുതല്‍ പറയണം. എല്ലാം. എന്നാലും ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല. വേണ്ട. ഇതെന്‍റെ വിധിയാണെന്ന് കരുതി സമാധാനിക്കാം. അല്ലെങ്കിലും എനിക്കിനി ജീവിതത്തില്‍ നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ? നടന്നു തുടങ്ങിയപ്പോള്‍ മന്ത്രിക്കും പോലെ ഞാന്‍ പറഞ്ഞു. ‘ഞാന്‍ പോണു..’

സുകുവിനെ കടന്നു മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോഴാണ്, അവനെന്‍റെ ഇടങ്കയ്യില്‍ കടന്നു പിടിച്ചത്..

‘അങ്ങനെയങ്ങ് പോയാലോ? അപ്പൊ ഞാനാരാ? പൊട്ടനോ? ഇത്രേം കാലം പിന്നാലെ മണപ്പിച്ച് നടന്നിട്ട്….’

ഞാനാകെ അമ്പരന്നു. ആ പ്രവര്‍ത്തി സുകുവില്‍ നിന്നും തീരെ പ്രതീക്ഷിച്ചില്ല. മുഖം തിരിച്ച് അവനെ നോക്കിയപ്പോള്‍ മദ്യത്തിന്‍റെ അസഹ്യമായ വൃത്തികെട്ട ദുര്‍ഗന്ധം കാരണം എന്‍റെ മുഖം ചുളിഞ്ഞു പോയി. ദൈവമേ, ഇത് ഇടവഴിയാണ്. ആരെങ്കിലും വന്നാല്‍..

‘സുകൂ.. വിട്. ആരെങ്കിലും കാണും.. ഞാന്‍ ചീത്തപ്പേരുള്ളവളാ. സമ്മതിച്ചു. സുകു അങ്ങനെയല്ലല്ലോ. ഇപ്പോ സുകുവിനെന്താ വേണ്ടത്? ഇത്രേം കാലം എന്‍റെ പിന്നാലെ മണപ്പിച്ചു നടന്നതിന് നഷ്ടപരിഹാരമായിട്ട്…’

നേര്‍ത്ത വെളിച്ചം ചാലിച്ച ഇരുട്ടില്‍ അവന്‍റെ മുഖഭാവം എനിക്ക് തിരിച്ചറിയാനായില്ല. എനിക്കാകെ ഒരു തരിപ്പ് ബാധിച്ചു. അവനെന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നതിനിടയില്‍ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..

‘എനിക്കും വേണം.. ഇപ്പൊ…’

‘സുകൂ..’ എന്‍റെ ശബ്ദം പതറിപ്പോയി. വേണോ വേണ്ടയോ എന്ന രീതിയില്‍ കൈ കുടഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു.

‘എല്ലാരേം പോലെ സുകൂനും, ന്‍റെ മേനി മാത്രം മത്യോ? അത് കിട്ടിയാ സന്തോഷാവോ..’

അവനൊന്നും പറഞ്ഞില്ല. എന്നെ വലിച്ച് കൊണ്ട് ഇല്ലിക്കാടിന്‍റെ ഓരത്ത് കൂടി പൊന്തക്കാട്ടിലേക്ക് നടക്കാന്‍ തുടങ്ങി. ഞാന്‍ ബലം പിടിച്ചു നോക്കി. പക്ഷെ അത് ദുര്‍ബലമായിരുന്നു. തോറ്റു കൊടുക്കാന്‍ മനസുള്ള ഒരു എതിര്‍പ്പായിരുന്നു അത്. പക്ഷേ ജീവിതത്തില്‍ തോറ്റുപോയവള്‍ക്ക്, ഉള്ളിലെ സ്നേഹത്തിന്‍റെ ചാപല്യത്തിനോട് തോല്‍ക്കാന്‍ വിസമ്മതമൊന്നും ഇല്ലായിരുന്നു.

‘സുകൂ.. വേണ്ടാട്ടോ… ദേ നോക്ക്.. പിന്നെ എപ്പോ വേണമെങ്കില്‍ ഞാന്‍ വരാ.. ഈ ത്രിസന്ധ്യക്ക് വേണ്ടാട്ടോ..’

അവനെന്‍റെ കയ്യില്‍ ഒന്ന് കൂടി മുറുക്കിപ്പിടിച്ചു കൊണ്ട് അമറി.

‘ചേലക്കാതെ വാടീ,, പിന്നെ,, ഇതിനല്ലേ മുഹൂര്‍ത്തം…’

ഇടവഴിയില്‍ നിന്നും കുറെ ഉള്ളിലേക്ക് മാറിയുള്ള ഒരു പാറപ്പുറത്തെത്തി ഞങ്ങള്‍. ഇരുട്ട് നന്നായി പടര്‍ന്ന് തുടങ്ങിയിരിക്കുന്നു. നേരിയ നാട്ടു വെളിച്ചത്തില്‍ ഞാനവനെ കണ്ടു. എന്‍റെ സ്വപ്നങ്ങളുടെ നായകനെ. മദ്യം മലിനമാക്കിയ മനസ്സിലാകെ എന്നോടുള്ള പക നിറച്ച്, എന്‍റെ ശരീരം മോഹിച്ച് എന്‍റെ മുന്‍പില്‍ നില്‍ക്കുന്ന അവനെ. ഒന്നുറക്കെ ശബ്ദമുണ്ടാക്കിയാല്‍ അപ്പുറത്തും ഇപ്പുറത്തുമുള്ള വീട്ടുകാര്‍ കേള്‍ക്കും. എനിക്ക് രക്ഷപ്പെടാം. പക്ഷെ എനിക്കതിനുമാവുന്നില്ലല്ലോ. സ്വയം,,, സ്വയം നശിക്കുകയാണോ ഞാന്‍. അറിയില്ല. മനസ്സ് കൊണ്ട് സുകുവിനെ എതിര്‍ക്കാനാവുന്നില്ല. ഒന്ന് വഴങ്ങിക്കൊടുത്താല്‍ ചിലപ്പോള്‍ എന്നോടുള്ള ദേഷ്യം ഇല്ലാതായാലോ… ബുദ്ധിമാന്ദ്യം സംഭവിച്ചവളെ പോലെയായിരുന്നു എന്‍റെ ചിന്ത അപ്പോള്‍ പ്രവര്‍ത്തിച്ചത്.

ആ മുഖം എന്‍റെ മുഖത്തോടടുത്തു. അവന്‍റെ ചുണ്ടുകള്‍ എന്‍റെ മുഖത്തുകൂടി തലങ്ങും വിലങ്ങും ഓടിനടന്നു. പിന്നെയെന്‍റെ അധരങ്ങളെ തടവിലാക്കി. ജീവിതത്തില്‍ ആദ്യമായി എന്‍റെ ശരീരവും മനസ്സും രോമാഞ്ചമണിഞ്ഞു. ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിഞ്ഞു വീണു. പരുപരുത്ത പാറപ്പുറത്ത് സുകുവിന്‍റെ ഭാരം എന്നിലേക്കമരവേ ഞാനറിയാതെ അവനെ എന്നിലേക്ക് ഇറുക്കിച്ചേര്‍ത്തു. അവനൊരു ചാട്ടൂളിയായി എന്നിലേക്ക് തുളഞ്ഞു കയറുമ്പോള്‍, ഒരു കാട്ടു തീയായി എന്നിലേക്ക് പടര്‍ന്ന് കയറുമ്പോള്‍, അവന്‍റെ മുതുകില്‍ നിന്നും എന്‍റെ നഖങ്ങള്‍ അവന്‍റെ ചര്‍മങ്ങള്‍ ചുരണ്ടിയെടുക്കുകയായിരുന്നു. എന്‍റെ അരക്കെട്ടില്‍ അവാച്യമായ ഒരനുഭൂതിയുടെ മേഘഗര്‍ജനമുണ്ടായി. വിറപൂണ്ട ജഘനം അതിയായി മുറുക്കിയ വീണയുടെ തന്ത്രികളാവുകയായിരുന്നു. കൊടുങ്കാറ്റു പോലെ നിമിഷങ്ങള്‍ കടന്നു പോയി. പിന്നെ, ഒരു കിതപ്പിന്‍റെ അകമ്പടിയോടെ എന്നില്‍ നിന്നും അടര്‍ന്നു മാറുന്ന സുകുവിനെ വീണ്ടും എന്നിലേക്ക് വലിച്ചിടാന്‍ ഞാനാഗ്രഹിച്ചു. അന്ന്, ആദ്യമായി മതി വന്നിട്ടും മതിവരാത്ത എന്തോ ഒന്ന് എന്നിലുണ്ടെന്ന് ഞാനറിഞ്ഞു.

എന്നാല്‍ അതിന്‍റെ ആലസ്യമൊന്നും വിധി എനിക്കായി മാറ്റി വച്ചില്ല. ഞങ്ങളുടെ കേളി കണ്ടു നാണിച്ച് കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളേകുന്ന നാട്ടു വെളിച്ചത്തില്‍, തന്‍റെ വസ്ത്രം ധരിച്ച സുകു പോക്കറ്റില്‍ നിന്നും ഏതാനും നോട്ടുകളെടുത്ത് എന്‍റെ നേരെ എറിഞ്ഞു തന്നു. പിന്നാലെ തിളച്ച എണ്ണ പോലെ പൊള്ളിക്കുന്ന വാക്കുകളും.

‘ഇന്നാ.. ഇനി പൈസ തന്നില്ലാന്ന് വേണ്ട. കൊടുതിയോട് കാര്യം കഴിഞ്ഞാലുടന്‍ കണക്ക് തീര്‍ക്കണമെന്നാ..’

‘സുകൂ…’ എന്‍റെ ചങ്കു പൊട്ടിയ വിളി കേള്‍ക്കാന്‍ അവന്‍ നിന്നില്ല. ഇരുട്ടിലേക്കവന്‍ അലിഞ്ഞു ചേര്‍ന്ന ഭാഗത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ട് ഞാനിരുന്നു. എന്‍റെ ശരീരത്തിലേയ്ക്ക് അവന്‍ വലിച്ചെറിഞ്ഞ നോട്ടുകള്‍ എന്‍റെ ശരീരം പൊളിച്ചു. സുകുവിന് എങ്ങിനെ ഇത്ര ദുഷിച്ച ചിന്തയുണ്ടായി. ദൈവമേ…

ആ സന്ധ്യ മയങ്ങിയ നേരം, ആ പാറപ്പുറത്ത്, പൂര്‍ണ നഗ്നയായി ഞാന്‍, സര്‍വം നഷ്ടപ്പെട്ടവളായി തേങ്ങിക്കരഞ്ഞു. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. ഇടവഴിയില്‍ നിന്ന് കേട്ട സൈക്കിള്‍ ബെല്ലാണ് എന്നെ ഉണര്‍ത്തിയത്. കരടിച്ചേട്ടന്‍ വീട്ടിലേക്ക് മടങ്ങുകയാണ്. നേരം ഒരുപാടായിരിക്കുന്നു. ഞാന്‍ വേഗം എഴുനേറ്റു വസ്ത്രമണിഞ്ഞ് പ്രയാസപ്പെട്ട് ഇടവഴിയിലെത്തി.

പ്രതീക്ഷിച്ചതാണ്. മുറ്റത്ത് അമ്മ മാത്രമല്ല, ശാരദക്കുട്ടിയും സിദ്ധുവും ഒക്കെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങളെ ഞാന്‍ പാടെ അവഗണിച്ച് അകത്തേയ്ക്ക് കയറിപ്പോയി. പായ വിരിച്ച് അതിലേയ്ക്ക് വീണു. കരച്ചില്‍ വരാതിരിക്കാന്‍ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. തൊണ്ട വേദനിച്ചിട്ട് വയ്യ. സിദ്ധു വന്ന് എന്‍റെ അരികിലിരുന്ന് ചിണുങ്ങിക്കൊണ്ടിരുന്നു. അമ്മ അരികിലുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സിദ്ധുവിനെയും എടുത്ത് കൊണ്ട് അമ്മ മുറ്റത്തേക്കിറങ്ങി. അമ്മ അവനോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് കേള്‍ക്കാമായിരുന്നു.

രാത്രി ഒരുപാട് വൈകിയപ്പോള്‍ ഞാന്‍ പായയില്‍ എഴുനേറ്റിരുന്നു. നോക്കിയപ്പോള്‍ മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ അമ്മയുടെ നനഞ്ഞ മുഖം കണ്ടു. എന്നെ തന്നെ നോക്കി അമ്മ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എനിക്ക് സങ്കടം സഹിക്കാനായില്ല.

‘അമ്മേ…’ കരഞ്ഞു കൊണ്ട് ഞാനോടിച്ചെന്ന് ആ മടിയിലേക്ക് വീണു. അമ്മ ഒന്നും ചോദിച്ചില്ല. ഒന്നും. വെറുതെ എന്‍റെ ശിരസ്സില്‍ തലോടിക്കൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ അമ്മ ചോദിക്കാതെ തന്നെ ഞാന്‍ പറഞ്ഞു തുടങ്ങി. എല്ലാം അതിലുണ്ടായിരുന്നു. കണാരേട്ടനും, രാജേട്ടനും സുകുവും ഒക്കെ. അമ്മ ഒന്നും പറഞ്ഞില്ല. ഒന്നും.

‘സുകുവിനെ എനിക്കിഷ്ടമായിരുന്നമ്മേ. എന്നിട്ടും എന്തിനാ സുകു എന്നോടിങ്ങനെ…..’ എന്ന ചോദ്യം മുഴുവിപ്പിക്കാനാവാതെ ഞാന്‍ വിതുമ്പിയപ്പോള്‍ മാത്രമാണ് അമ്മ ഒന്ന് മിണ്ടിയത്.

‘സാരമില്ല മോളെ… സാരമില്ല…’ എന്ന് മാത്രം അമ്മ മന്ത്രിച്ച് കൊണ്ടേയിരുന്നു.

പുലര്‍ന്നിട്ടും ഞാന്‍ എഴുന്നേറ്റില്ല. ശാരദക്കുട്ടി സ്കൂളില്‍ പോയി. സിദ്ധു മുറ്റത്ത് എവിടെയൊക്കെയോ കളിക്കുന്നു. അമ്മ വന്ന് കഞ്ഞി കുടിക്കാന്‍ വിളിച്ചു. പായയില്‍ എഴുനേറ്റിരുന്ന എന്‍റെ അരികിലിരുന്ന് അമ്മ പറഞ്ഞു.

‘ഇങ്ങിനെ കെടന്നിട്ടെന്താ മോളെ.. നീ വല്ലതും തിന്ന്. നമ്മള്‍ പാവങ്ങളുടെ ജീവിതത്തിനൊന്നും ഒരു വെലയുമില്ലെടീ. പിന്നെ എങ്ങിനെയാ നമ്മുടെ കിനാക്കള്‍ക്ക് വെലയുണ്ടാവുക.. ഇനി രാജന്‍റെ അടുത്തേയ്ക്ക് ഞാന്‍ പൊയ്ക്കോളാം. അവന് എന്നെയല്ലേ വേണ്ടിയിരുന്നത്. അവനെന്നെ കൊന്നു തിന്നോട്ടെ. ഈശ്വരാ, ആ ചെകുത്താനെ ഞാന്‍ തിരിച്ചറിഞ്ഞീലല്ലോ…’ അമ്മ തേങ്ങിക്കരഞ്ഞു..

‘അമ്മേ..’ ഞാന്‍ ഞെട്ടി വിറച്ചു പോയി. ഞാനമ്മയെ കെട്ടിപ്പിടിച്ചു..

‘എന്‍റെ അമ്മയെ ആ ജന്തൂന്‍റെ അടുത്തേക്ക് വിട്ട് ഞാന്‍ പിന്നെ ജീവനോടെ ഇരിക്ക്വോ.. വേണ്ടമ്മേ.. എനിക്കിനി എന്തായാലെന്താ.. നാട്ടുകാരുടെ എല്ലാരുടേം കണ്ണില്‍ ഞാന്‍ മോശാ.. പെഴച്ചവളാ.. വേശ്യയാ.. വേണ്ടമ്മേ.. ഈ വീട്ടീന്ന് ഒരു വേശ്യ പോരെ… ഒരു പെഴച്ചവള് പോരെ..’

പരസ്പരം കെട്ടിപ്പിടിച്ച് കരയുന്ന ഞങ്ങളുടെ കരച്ചില്‍ കേട്ടാണ് സിദ്ധു അകത്തേക്ക് വന്നത്. അവനൊന്നും മനസ്സിലാവാതെ അന്തം വിട്ട് കുറച്ചു നേരം അതും നോക്കി നിന്നു. പിന്നെ കരഞ്ഞു കൊണ്ട് ഞങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി. ഞാനെന്‍റെ ഉള്ള് തുറന്നു കരയുകയായിരുന്നു അപ്പോള്‍..

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top