Flash News

സെവന്‍ ഇലവന്‍ എന്ന മാന്ത്രിക സംഖ്യയില്‍ ജനിച്ച അത്ഭുത ശിശു

July 19, 2019 , പി.പി. ചെറിയാന്‍

Family and baby_സെന്റ് ലൂയിസ്: അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവന്‍ ഇലവന്‍. ഈ മാന്ത്രിക സംഖ്യയോട് നൂറ് ശതമാനവും നീതി പുലര്‍ത്തി ജനിച്ച അത്ഭുത ശിശുവിന്റെ കഥ വൈറലായി.

മിസൗറി സംസ്ഥാനത്തെ സെന്റ് ലൂയിസില്‍ ജൂലൈ 11 വ്യാഴാഴ്ച (7/11) , വൈകീട്ട് 7:11 ന് ജനിച്ച കുട്ടിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജനിച്ച് വീണപ്പോള്‍ കുട്ടിയുടെ ഭാരം എഴ് പൗണ്ടും പതിനൊന്ന് ഔണ്‍സും ആയിരുന്നു. ലേഗ് ഫോര്‍ഡ് – റെയ്ച്ചല്‍ ദമ്പതികള്‍ക്കാണ് ഈ അത്ഭുത ശിശു ജനിച്ചത്.

ഗര്‍ഭകാലഘട്ടത്തില്‍ റെയ്ച്ചലിന് 7/11 നോട് പ്രത്യേക മമത ഉണ്ടായിരുന്നതായി ഭര്‍ത്താവ് ലേഗ്‌ ഫോര്‍ഡ് പറയുന്നു. റെയ്ച്ചല്‍ ഏത് സമയം ക്ലോക്കില്‍ നോക്കുമ്പോഴും ദൃഷ്ടിയില്‍ പെട്ടിരുന്നത് 7:11 സമയമായിരുന്നു എന്നതും ഒരു പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നു.

ഈ നമ്പറിന്റെ പ്രത്യേക സാമ്യം സെവന്‍ ഇലവന്‍ വ്യവസായ ശൃംഖലയെ അറിയിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, ഇത്തരത്തിലുള്ള ജനനം വളരെ അപൂര്‍വ്വമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top