Flash News

കെ.എം.സി.സി കനേഡിയന്‍ ചാപ്റ്റര്‍ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചിംഗും ജൂലൈ 21-ന്

July 20, 2019 , മൊയ്തീന്‍ പുത്തന്‍‌ചിറ

U A Nazir & Ibrahim Kurikkal

U A Nazir & Ibrahim Kurikkal

അശരണരും ആലംബഹീനരുമായ പതിനായിരങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ തണല്‍ വിരിച്ച് പുതുജീവിതത്തിലേക്ക് കൈത്താങ്ങായി ലോകമൊട്ടുക്കുമുള്ള മലയാളി പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ (കെ.എം.സി.സി).

കെ.എം.സി.സി യു.എസ്.എ ആന്‍ഡ് കാനഡയുടെ ആഭിമുഖ്യത്തില്‍ കനേഡിയന്‍ ചാപ്റ്റര്‍ ഈ വരുന്ന 21-ാം തിയ്യതി Toranto McClevin Avenue വില്‍ വെച്ച് ചേരുകയാണ്. കെ.എം.സി.സിയുടെ വെബ്സെറ്റ് ലോഞ്ചിംഗും അതോടൊപ്പം നടക്കും. കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ വിവിധ മേഖലയിലുള്ളവരെ ഒന്നിച്ച് അണിനിരത്തിക്കൊണ്ട് സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ സന്നദ്ധ മേഖലകളില്‍ അര്‍ഹരായവര്‍ക്ക് സേവനം ചെയ്യുക എന്ന കെഎംസിസി യുടെ പ്രവര്‍ത്തന ലക്ഷ്യം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ചാപ്റ്ററിന്‍റെ രൂപീകരണം കൊണ്ട് സാധ്യമാകും.

KMCC Canada National President Ibrahim Kurikkal

KMCC Canada National President Ibrahim Kurikkal

കൂടാതെ നോര്‍ത്ത് അമേരിക്കയിലുള്ള മലയാളി സമൂഹത്തെ സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ പങ്കാളികളാക്കുകയും അതിന്‍റെ ഫലം നോര്‍ത്ത് അമേരിക്കയിലേയും കേരളത്തിലേയും അര്‍ഹരായവരിലേക്ക് എത്തിക്കുക എന്നതും കനേഡിയന്‍ ചാപ്റ്ററിന്‍റെ രൂപീകരണ ലക്ഷ്യമാണ്.

ജൂലൈ 21 ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഗ്യാരി അനന്തസന്‍ഗാരി (എം പി), ഡോളി ബീഗം (പ്രവിശ്യ മെമ്പര്‍), മുന്‍ മന്ത്രി ഫരീദ് അമീന്‍ തുടങ്ങി കാനഡയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പാര്‍ലമെന്‍റ് അംഗങ്ങളും സംബന്ധിക്കുന്നതാണ്.

കനേഡിയന്‍ എംപിമാരായ റുബി സഹോത്ര, സല്‍മ സാഹിദ്, കുര്യന്‍ പ്രക്കാനം (ബ്രാംപ്ടന്‍ മലയാളി സമാജം) എന്നിവരും, ഇന്ത്യയില്‍ നിന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, ജോസ്.കെ. മാണി, ബെന്നി ബെഹനാന്‍, കുമാരി രമ്യ ഹരിദാസ്, കെപിഎ മജീദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എംഎല്‍എമാരായ വി.ടി. ബല്‍റാം, ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബെദുള്ള, ടി എ അഹമ്മദ് കബീര്‍, റോജി എം ജോണ്‍, അഡ്വ യു എ ലത്തീഫ്, എം.എ റസാഖ് മാസ്റ്റര്‍ (കോഴിക്കോട് സി.എച്ച് സെന്‍റര്‍), മുന്‍ എം.എല്‍.എ. അബ്ദുറഹ്മാന്‍ രണ്ടത്താണി , പികെ ഫിറോസ്, ടി പി അഷ്റഫലി എം എസ് എഫ് ദേശീയ പ്രസിഡന്റ് എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി.

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് കെ എം സി സി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍ (യുഎഇ), കെ പി മുഹമ്മദ് കുട്ടി (സൗദി അറേബ്യ), എന്‍ കെ സഫീര്‍ (യു.കെ), പി ഉബെദ് (മലേഷ്യ), അഷ്റഫ് വേങ്ങാട് (സൗദി അറേബ്യ), മുഹമ്മദ് പുത്തന്‍കോട് (തായ്‌ലന്റ്) തുടങ്ങി പ്രാദേശിക നേതാക്കളായ ഇബ്രാഹിം എളേറ്റില്‍ (ദുബായ്), നജീബ് എളമരം (ഡാളസ്), സി പി മുസ്തഫ (റിയാദ്), പി.കെ അന്‍വര്‍ നഹ (ദുബായ്), കുഞ്ഞുമുഹമ്മദ് പയ്യോളി (കാലിഫോര്‍ണിയ), അബ്ദുറഹ്മാന്‍ (ബാങ്കോക്ക്), അന്‍വര്‍ സാദത്ത് (കോലാലംപൂര്‍), എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം കെ നൗഷാദ് (ബാംഗ്ലൂര്‍), പി.കെ. അബ്ദുല്‍ ഗഫൂര്‍ (മുംബൈ) എന്നിവരും ചാപ്റ്റര്‍ രൂപീകരണത്തിന് ആശംസകള്‍ നേര്‍ന്നു.

യു എസ് എ ആന്‍ഡ് കാനഡ കെഎംസിസി പ്രസിഡന്‍റ് യു എ നസീര്‍, കാനഡ കെ എം സി സി ചാപ്റ്റര്‍ നാഷണല്‍ പ്രസിഡന്റ് ഇബ്രാഹിം കുരിക്കള്‍, അബ്ദുല്‍ വാഹിദ് വയല്‍ (പബ്ലിക് റിലേഷന്‍സ്) തുടങ്ങിവര്‍ നേതൃത്വം നല്‍കി വരുന്നു.

കനേഡിയന്‍ കെഎംസിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അബ്ദുല്‍ വാഹിദ് വയല്‍ അഭ്യര്‍ത്ഥിച്ചു.

Abdul Wahid Vayal (PRO)

Abdul Wahid Vayal (PRO)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top