Flash News

നോര്‍ത്ത് അമേരിക്കന്‍ സിഎസ്‌ഐ സഭയുടെ കൗണ്‍സില്‍ സില്‍വര്‍ ജൂബിലി സമാപനവും ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും ജൂലൈ 24 മുതല്‍

July 23, 2019 , ജീമോന്‍ റാന്നി

Untitledഹൂസ്റ്റണ്‍: സിഎസ്‌ഐ സഭ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ സില്‍വര്‍ ജൂബിലി സമാപനാഘോഷങ്ങളും 32 മത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും ജൂലൈ 24 28 വരെ (ബുധന്‍ മുതല്‍ ഞായര്‍) നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ വച്ചാണ് കോണ്‍ഫറന്‍സും ആഘോഷങ്ങളും നടത്തപ്പെടുന്നത്.

24 നു രാവിലെ 11 മണിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് കൂടി കോണ്‍ഫറന്‍സ് ആരംഭിക്കും. തുടര്‍ന്ന് നോര്‍ത്ത് അമേരിക്കന്‍ കൌണ്‍സില്‍ മീറ്റിംഗ് സഭയുടെ പരമാദ്ധ്യക്ഷനും ഇന്ത്യയിലെ ആംഗ്ലിക്കന്‍ പ്രിമേറ്റുമായ മോസ്റ്റ്. റവ. തോമസ് കെ ഉമ്മന്‍ അധ്യക്ഷത വഹിയ്ക്കും.

25 നു വൈകിട്ട് നടക്കുന്ന പ്രദക്ഷിണത്തോടു കൂടി സില്‍വര്‍ ജൂബിലി സമാപന മീറ്റിങ്ങും 32 മത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും ആരംഭിയ്ക്കും. മോഡറേറ്റര്‍ അഭിവന്ദ്യ തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ അധ്യക്ഷതയില്‍ ആരംഭിയ്ക്കുന്ന മീറ്റിംഗില്‍ ബിഷപ്പുമാരായ റൈറ്റ്.റവ. ഡോ.ജോണ്‍ പെരുമ്പലത്ത്, (ബിഷപ്പ്, ബ്രാഡ്വെല്‍ ഡയോസിസ്, ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട്) റൈറ്റ്.റവ.ഉമ്മന്‍ ജോര്‍ജ് ( ബിഷപ്പ്,കൊല്ലം കൊട്ടാരക്കര ഡയോസിസ്) റവ.ഡോ. രത്‌നാകര സദാനന്ദം (ജനറല്‍ സെക്രട്ടറി, സിഎസ്‌ഐ സിനഡ്), അഡ്വ. റോബര്‍ട്ട് ബ്രൂസ് (ട്രഷറര്‍, സിഎസ്‌ഐ സിനഡ്), ഡോ. സൂസന്‍ തോമസ് ( സിഎസ്‌ഐ സ്ത്രീജന സഖ്യം പ്രസിഡന്റ്) റവ. വില്യം ഏബ്രഹാം (വൈസ് പ്രസിഡണ്ട്,നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍) മാത്യു ജോഷ്വ (സെക്രട്ടറി,നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍) ചെറിയാന്‍ ഏബ്രഹാം (ട്രഷറര്‍,നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍), ആദരണീയനായ കെ.പി.ജോര്‍ജ് ( ഫോര്‍ട്‌ബെന്‍ഡ് കൌണ്ടി ജഡ്ജ്,ടെക്‌സാസ്) എന്നിവര്‍ പ്രസംഗിക്കും.

ഹൂസ്റ്റണ്‍ സെന്റ് തോമസ് സഭയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും അവതരിപ്പിയ്ക്കപ്പെടും. തുടര്‍ന്ന് നടക്കുന്ന ഫാമിലി കോണ്ഫറന്‍സില്‍ “ഡെസ്സേര്‍ട് ബ്ലോസ്സം” (യെശയ്യാവ്: 35:12) എന്ന ചിന്താവിഷയത്തെ ആധാരമാക്കി പ്രഭാഷണങ്ങളും ചര്‍ച്ചകളും മറ്റും നടത്തപ്പെടുന്നതാണ്.

കേരളത്തില്‍ പന്തളത്തു ജനിച്ച് ഇന്ത്യയിലെ സെമിനാരികളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പ്രഥമ മലയാളി ബിഷപ്പായി ഇപ്പോള്‍ ബ്രാഡ്വെല്‍ ഡയോസിസിന്റെ ബിഷപ്പായി പ്രവര്‍ത്തിയ്ക്കുന്ന ബിഷപ്പ് റൈറ്റ്. റവ. ജോണ്‍ പെരുമ്പലത്ത് വിഷയം അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും ചെയ്യുന്നതാണ്. യുവജന സംഘടനയുടെ മീറ്റിംഗില്‍ റവ. ജോബി ജോയ് ( വികാരി, സിഎസ്‌ഐ ചര്‍ച്ച്) എലിസബത്ത് ( ന്യൂ ജേഴ്‌സി ) എന്നിവര്‍ നേതൃത്വം നല്‍കും. സ്ത്രീജന സഖ്യം യോഗങ്ങള്‍ക്കു ഡോ.സൂസന്‍ തോമസും കുട്ടികളുടെ മീറ്റിംഗില്‍ സ്മിതാ ശാമുവേലും നേതൃത്വം നല്‍കുന്നതാണ്. പ്രഗത്ഭരായ മറ്റു വിവിധ നേതാക്കളും വിവിധ വിഷയങ്ങളെ അധികാരിച്ചു സംസാരിക്കുന്നതാണ്.

28നു (ഞായര്‍) രാവിലെ 8.30 നു ഹോട്ടലില്‍ പ്രത്യേകം തയാറാക്കുന്ന മദ്ബഹയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി കോണ്‍ഫറന്‍സ് സമാപിക്കും. മോഡറേറ്റര്‍ മോസ്റ്റ്.റവ. തോമസ് കെ. ഉമ്മന്‍ പ്രധാന കാര്‍മികത്വം വഹിയ്ക്കും.

സിഎസ്‌ഐ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലില്‍ 29 പള്ളികളാ ണുള്ളത്. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, ഫിലാഡല്‍ഫിയ, ഡാളസ്, ഹൂസ്റ്റണ്‍, ചിക്കാഗോ, ഡിട്രോയിറ്റ്, അറ്റ്‌ലാന്റ, കന്‍സാസ് സിറ്റി, കാനഡ, എഡ്മന്റോണ്‍ മുതലായ സ്ഥലങ്ങളിലെ സഭകളില്‍ നിന്ന് ഏകദേശം 450 പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കോണ്‍ഫറണ്‍സിന്റെ ക്രമീകരണങ്ങള്‍ക്കായി ഹൂസ്റ്റണ്‍ സെന്റ് തോമസ് സഭയുടെ ആഭിമുഖ്യത്തില്‍ 25 ല്‍ പരം വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റവ. വില്യം ഏബ്രഹാം ചെയര്‍മാനായും റ്റി.റ്റി മാത്യു ജനറല്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്നു. മറ്റു കമ്മിറ്റികള്‍ക്കു സഭയിലെ വിവിധ പ്രഗത്ഭരായ നേതാക്കള്‍ നേതൃത്വം നല്‍കുന്നു. 28 നു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടക്കുന്ന ബിസിനസ് മീറ്റിംഗോടുകൂടി കൂടി കോണ്‍ഫറന്‍സ് സമാപിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top