മനം മടുത്തെന്ന് കുമാരസ്വാമി; ”ഇത്രയും കാലം പ്രവര്‍ത്തിച്ചത് വിശ്വസ്തതയോടെ”

8_0ബെംഗളൂരു: നിലവിലെ സംഭവവികാസങ്ങളില്‍ മനം മടുത്തെന്ന്‌ നിയമസഭയില്‍ കുമാരസ്വാമി.  ഇത്രയും കാലം താന്‍ പ്രവര്‍ത്തിച്ചത് വിശ്വസ്തതയോടെയാണ്. സര്‍ക്കാരിന്റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാനില്ല. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ വിശ്വാസവോട്ട് വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.

സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ ദിനം മുതല്‍ ഇത് ‘അസ്ഥിര സര്‍ക്കാരാ’ണെന്ന പ്രചാരണം ഉണ്ട്. പക്ഷേ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ സഹായിച്ചത് ഇവിടത്തെ ഉദ്യോഗസ്ഥരാണ്. എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളുരു റേസ് കോഴ്‌സ് റോഡില്‍, സ്വതന്ത്രരുടെ ഫ്‌ളാറ്റിനടുത്ത് വച്ച് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഫ്‌ളാറ്റിന് മുന്നില്‍ കൂട്ടം കൂടിയെത്തിയ പ്രവര്‍ത്തകര്‍ തെരുവില്‍ കൂട്ടയടി നടത്തി. എംഎല്‍എമാരെ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് സംഘര്‍ഷം. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബെംഗളൂരുവില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Related News

Leave a Comment