തോമസ് തോപ്പില്‍ (89) ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി

cha_thomas1

ടീനെക്ക്, ന്യുജഴ്‌സി: മലയാളി കുടിയേറ്റ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന സംഭാവനകള്‍ക്കുടമയായ തോമസ് തോപ്പില്‍ (89) ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി.

അമേരിക്കയില്‍ 1973ല്‍ എത്തിയ തോമസ് ആണു ന്യു യോര്‍ക്ക് നഗരത്തില്‍ ആദ്യമായി ഗ്രോസറി സ്‌റ്റോറും റെസ്‌റ്റോറന്റും ആര്‍ട്ട് ഗാലറിയും തുടങ്ങുന്ന മലയാളി. ഗ്രോസറി സ്‌റ്റോറിനും റെസ്‌റ്റോറന്റിനും ഹാന്‍ഡിക്രാഫ്ട്‌സ് എമ്പോറിയത്തിനുംഅന്നപൂര്‍ണ എന്നു പേരു കൊടുത്തപ്പോള്‍ സാരി സ്‌റ്റോറിനു മാത്രം പുത്രി സപ്നയുടെ പേരിട്ടു.

മന്‍ഹാട്ടനില്‍ ലെക്‌സിംഗ്ടണ്‍ അവന്യുവില്‍ 28ം സ്റ്റ്രീറ്റിലും, 14ം സ്റ്റ്രീറ്റിലും, അന്നപൂര്‍ണ റെസ്‌റ്റോറന്റുകളുണ്ടായിരുന്നു. നാട്ടില്‍ നിന്നു ഒട്ടേറെ പേരെ കൊണ്ടു വരികയും നിരവധി പേര്‍ക്ക് ജോലി കൊടുക്കുകയും ചെയ്തു. കോണ്‍സുലേറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കോണ്‍സുലര്‍ സഹായങ്ങള്‍ക്ക് പലരും അദേഹത്തെയാണു സമീപിച്ചിരുന്നത്.

1992ല്‍ റെസ്‌റ്റോറന്റ് വിറ്റ് ന്യു ജെഴ്‌സി ടീനെക്കിലേക്കു താമസം മാറ്റി. അവിടെയും റെസ്‌റ്റോറന്റ് ബിസിനസ് തുടര്‍ന്നു. 2003ല്‍ അറ്റ്‌ലാന്റയിലേക്കു താമസം മാറ്റി. തുടര്‍ന്ന് ഗാര്‍ഡനിംഗിലേക്കായി ശ്രദ്ധ. അമേരിക്കയില്‍ വരും മുന്‍പ് പഞ്ചാബില്‍ ലുധിയാനയില്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് കാമ്പസില്‍ ബിസിനസ് ഉടമയായിരുന്നു. 2017ല്‍ ഓസ്റ്റിനിലേക്കു പോയി. രണ്ടാമത്തെ പുത്രന്‍ സഞ്ജയ് തോപ്പിലിന്റെ വീടിനു സമീപം താമസം.

ഭാര്യ സുമ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കുടുംബാംഗമാണ്. ബിസിനസ് രംഗത്തുള്ള മൂത്ത പുത്രന്‍ അജയ് തോപ്പില്‍ ടീനെക്കില്‍ താമസിക്കുന്നു. പുത്രി സപ്ന 2017ല്‍ 45ം വയസില്‍ നിര്യാതയായി.

അജയ് തോപ്പിലിന്റെ ഭാര്യ അനിറ്റയും 2017ല്‍ നിര്യാതയായി. സഞ്ജയുടെ ഭാര്യ രഞ്ജന.

കൊച്ചു മക്കള്‍. നളിനി, പ്രിയ, റോഷന്‍

ഒരു സഹോദരനും സഹോദരിയും ജീവിച്ചിരിപ്പുണ്ട്.

പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 25 വ്യാഴം രാവിലെ 10 മണി. കുക്ക് വാള്‍ഡന്‍ ഫ്യൂണറല്‍ ഹോം, 6100 നോര്‍ത്ത് ലമാര്‍ ബുലവര്‍ഡ്, ഓസ്റ്റിന്‍, ടെക്‌സസ്78752

Print Friendly, PDF & Email

Related News

Leave a Comment