ഡാളസ്: ഫോമായുടെ ഏഴാമത് അന്തര്‍ദേശീയ കണ്വന്ഷന് ചെയര്‍മാനായി ബിജു ലോസനെ നാഷണല്‍ കമ്മിറ്റി തിരഞ്ഞെടുത്തു. അമേരിക്കന്‍ ട്രാവല്‍ ബിസിനസ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു പരിചയമുള്ള ബിജു ലോസന്‍ എന്നും ഫോമായുടെ ഒരു സന്തത സഹചാരിയാണ്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമായിരിക്കും. ബിജു ലോസന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന അന്തര്‍ദേശീയ കണ്വന്ഷന് കമ്മിറ്റിയ്ക്കായിരിക്കും ഈ കണ്‍വന്‍ഷന്റെ ചുമതലകള്‍. ഇരുപതു വര്‍ഷങ്ങളായി, ഡാളസിലെ ഫോര്‍ട്ട്വര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോസന്‍ ട്രാവല്‍ മാനേജ്മന്റ് കമ്പനിയുടെ ഉടമകൂടിയാണ് ഇദ്ദേഹം.
കണ്‍വന്‍ഷന്റെ രൂപരേഖകള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഫോമയില്‍ ചരിത്രമെഴുതിയാണ് ഈ കമ്മറ്റിയുടെ പ്രയാണം, അത് അക്ഷരാര്‍ത്ഥത്തില്‍ ഈ കണ്‍വന്‍ഷനിലും നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്ന് ചെയര്മാന് ഫോമായ്ക്കു ഉറപ്പു നല്കുന്നു. കണ്വന്ഷന് നടത്തി മുന്‍പരിചയമുള്ളവരും, ഇതില്‍ പ്രാവീണ്യം നേടിയവരുമടങ്ങുന്ന ഒരു വലിയ കമ്മറ്റി തന്നെ ഇതിനായി രൂപീകരിക്കും. നമ്മള് അമേരിക്കന്‍ മലയാളികള്‍, നാടോടുമ്പോള്‍ നടുവേ തന്നെ ഓടണം, ഈ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് നടപടികള്‍ തുടങ്ങുന്നത് നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടായിരിക്കും. വലിയ നെറ്റ്വര്ക്കിംഗ് സാധ്യമാക്കുന്നതിനാല്‍, കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയാസരഹിതമായി പങ്കെടുത്തു മടങ്ങുവാനാകും.
ഫോമായുടെ ഏഴാമത് കണ്വന്ഷന് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബിജു ലോസന്‍ എല്ലാവിധ ആശംസകളും നേരുന്നതായി, എക്സിക്യൂട്ടീവുകളായ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply