കര്‍’നാ’ടകാന്തം മധ്യപ്രദേശില്‍ നിന്നും അപായമണി; കോണ്‍ഗ്രസിന്റെ ഉള്ളുലയുന്നു

Kumaraswamy-Govt-Falls-Karnataka-Floor-Testബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആഘാതത്തില്‍ നിന്നും കരകയറുവാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ വീണ്ടും താഴ്ചയിലേക്ക് തള്ളിയിടുന്നതിന് തുല്യമായി കര്‍ണാട സര്‍ക്കാരിന്റെ പതനം. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുന്ന രാജ്യത്തിലെ പല സംസ്ഥാനങ്ങളിലും ഈ സംഭവം വലിയ തിരിമറികള്‍ക്ക് കാരണമാകുമെന്നതില്‍ സംശയമില്ല. ബിജെപിയ്ക്കാണ് ഉയര്‍ന്ന ആത്മവിശ്വാസത്തോടെ വരുന്ന തെരഞ്ഞെടുപ്പുകളെ നേരിടാനും കഴിയും.

2018 മെയിലാണ് എച്ച്ഡി കുമാരസ്വാമി കര്‍ണാടയില്‍ അധികാരത്തില്‍ വന്നത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വലിയ പ്രതീക്ഷയോടെയായിരുന്നു ഈ വിജയത്തെ കണ്ടത്. അതുകൊണ്ട് തന്നെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കാം എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിച്ചു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. ഭരണസഖ്യം തകര്‍ന്നടിഞ്ഞ തെരഞ്ഞെടുപ്പില്‍ എച്ച്ഡി ദേവഗൗഡയ്ക്ക് പോലും വിജയിക്കാനായില്ല. ഇത് ബിജെപിയ്ക്ക് അവസരം തുറന്നിടുകയും ചെയ്തു.

സഖ്യം ചേര്‍ന്നെങ്കിലും കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ സ്ഥിരം തമ്മിലടിയായിരുന്നു. ഇതോടൊപ്പം കുടുംബഭരണത്തിന്റെ പ്രകടനവും കണ്ടപ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിന് എതിരായി. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സര്‍ക്കാര്‍ എപ്പോള്‍ താഴെപ്പോകുമെന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നു. കിട്ടിയ അവസരം മുതലാക്കുക മാത്രമേ പിന്നീട് ബിജെപിയ്ക്ക് ചെയ്യേണ്ടിയിരുന്നുള്ളൂ. അന്തര്‍ധാരയുടെ ഒഴുക്കിന്റെ ഗതി മനസ്സിലാക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞില്ല. അവസാനം നാടകീയ സംഭവവികാസങ്ങള്‍ക്ക് ശേഷം മനംമടുത്ത് കുമാരസ്വാമി സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ തെക്കേ ഇന്ത്യയിലെ ഭരണം പുതുച്ചേരി കേന്ദ്ര ഭരണപ്രദേശത്ത് മാത്രമായി ഒതുങ്ങുകയാണ്.

കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് യഥാര്‍ത്ഥത്തില്‍ ബിജെപിയ്ക്ക് വീര്യം പകര്‍ന്നത്. ദേശീയ തലത്തിലാണെങ്കില്‍ കപ്പിത്താന്‍ നടുക്കടലില്‍ ഉപേക്ഷിച്ച കപ്പലിന് സദൃശ്യമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. നീന്താനറിയാവുന്നവര്‍ ഈ കപ്പലില്‍ നിന്നും ചാടി മറുകര ലക്ഷ്യമിട്ട് നീന്തുകയാണ്. അതില്‍ ചില മുതിര്‍ന്ന നേതാക്കളും വരും. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഉല്‍കണ്ഠയിലാണ്. മധ്യപ്രദേശിലാണ് അടുത്ത അപായമണി മുഴങ്ങിക്കേള്‍ക്കുന്നത്.

അതേസമയം ബിജെപിയാകട്ടെ അടുത്ത ലക്ഷ്യവുമായി മുന്നേറുന്നു. മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെ ബിജെപിയ്ക്ക് സമീപിക്കാം.

Print Friendly, PDF & Email

Related News

Leave a Comment