Flash News

സ്ഥിരം ആസ്പിരിന്‍ ഉപയോഗിക്കുന്നതു നിര്‍ത്തൂ; ഹാര്‍വാര്‍ഡ് സ്റ്റഡി

July 24, 2019 , പി.പി. ചെറിയാന്‍

daily-aspirinന്യൂയോർക്ക്: ദശലക്ഷക്കണക്കിനാളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം പോലുമില്ലാതെ ദിവസവും ആസ്പിരിന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായതിനാല്‍ ഉടനെ നിര്‍ത്തുന്നതാണ് നല്ലതെന്ന് ഹാര്‍വാര്‍ഡ് റിസേര്‍ച്ചേഴ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി.

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹൃദ്രോഗം പോലും ഇല്ലാത്തവര്‍ ആസ്പിരിന്‍ കഴിക്കുന്നത് ശരിയല്ലെന്നും സ്റ്റഡി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഹൃദ്രോഗികളും പക്ഷാഘാതം സംഭവിച്ചവരും ഹൃദയസംബന്ധമായ മറ്റു രോഗങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയവരും മാത്രം കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നതിനു റിപ്പോര്‍ട്ട് എതിര്‍ക്കുന്നില്ല.

40 വയസ്സിനു മുകളിലുള്ള 29 മില്യണ്‍ പേരാണ് ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണവുമില്ലാതെ ആസ്പിരിന്‍ കഴിക്കുന്നതെന്നും ഡോക്ടര്‍മാരുടെ യാതൊരു നിര്‍ദേശവും ഇവർക്കില്ലെന്നും പറയുന്നു.

ആസ്പിരിന്‍ കഴിക്കുന്നതിനെ കുറിച്ചു ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളും ഉണ്ടെന്നും റിസേര്‍ച്ച് നടത്തിയ ബെത്ത് ഇസ്രായേല്‍ സീനിയര്‍ ഇന്റേണല്‍ മെഡിസിന്‍ റസിഡന്റ് ഡോ. കോളിന്‍ ഒബ്രയാന്‍ പറ‍ഞ്ഞു. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഇതു സംബന്ധിച്ചു വ്യക്തമായ നിര്‍ദേശം നല്‍കണമെന്നും കോളിന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top