വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭയില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

rajya_0ന്യൂഡല്‍ഹി: രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. വിവരാവകാശ നിയമഭേദഗതി ബില്‍ ചര്‍ച്ചയ്‌ക്കെടുത്തതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷം ബില്ലിന്റെ കോപ്പികള്‍ കീറിയെറിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ബില്‍ ഉച്ചക്ക് ശേഷം ചര്‍ച്ചക്ക് എടുത്തപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. 7 സുപ്രധാന ബില്ലുകള്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ഇന്നലെ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം തുടങ്ങിയത്. പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച് ചര്‍ച്ച തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
ബില്ലിന് ഡിഎംകെയും വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആശങ്കകളകറ്റിയാല്‍ ബിജു ജനതാദളും പിന്തുണ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

നിയമത്തില്‍ മാറ്റം വരുന്നതോടെ വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാകുന്ന സാഹചര്യത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും വിവരങ്ങള്‍ പുറത്തുവിടാന്‍ മടിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബില്ലിനെതിരെ മുന്‍ കേന്ദ്ര വിവരാവകാശ കമ്മിഷണര്‍മാരും രംഗത്തു വന്നിരുന്നു. കമ്മിഷന്റെ പ്രവര്‍ത്തനത്തെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കുന്നതാണു നീക്കമെന്നാണ് ഇവര്‍ പ്രതികരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരായിരുന്നവരടക്കം 7 പേരാണു സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment