Flash News
രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****   

ഫിലഡല്‍ഫിയായില്‍ പ്രീ മാര്യേജ് കോഴ്‌സ് ഓഗസ്റ്റ് 16 മുതല്‍ 18 വരെ

July 25, 2019 , ജോസ് മാളേയ്ക്കല്‍

Newsimg1_18713633ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയം പ്രീകാനാ എന്നറിയപ്പെടുന്ന വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ് കോഴ്‌സ്) നടത്തുന്നു.

2018 ഓഗസ്റ്റ് 16 വെള്ളിയാഴ്ച്ച വൈæന്നേരം മുതല്‍ 18 ഞായറാഴ്ച്ച വൈകുന്നേരംവരെയാണ് പഠനപരിശീലനപരിപാടി ക്രമീകരിച്ചിരിക്കുന്നത്. നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയായില്‍ ഫാദര്‍ ജഡ്ജ് കാത്തലിക് ഹൈസ്കൂള്‍ കാമ്പസിലുള്ള മിഷണറി സെര്‍വന്റ്‌സ് ഓഫ് ദി മോസ്റ്റ് ബ്ലസഡ് ട്രിനിറ്റി (3501 Solly Ave, Philadelphia, PA 19136) ധ്യാനകേന്ദ്രത്തിലായിരിക്കും മൂന്നുദിവസം താമസിച്ചുള്ള വിവാഹ ഒരുക്ക സെമിനാര്‍ നടത്തപ്പെടുന്നത്. ഓഗസ്റ്റ് 16 വെള്ളിയാഴ്ച്ച വൈകുന്നേരം നാലരക്ക് രജിസ്‌ട്രേഷനോടെ പ്രീമാര്യേജ് കോഴ്‌സ് ആരംഭിക്കും.

17 ശനിയാഴ്ച്ച രാവിലെ എട്ടു മണിക്ക് പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച് വൈകിട്ട് ഒമ്പതര മണിവരെ തുടരും. മൂന്നാം ദിവസമായ ഞായറാഴ്ച്ച രാവിലെ എട്ടു മണിക്ക് പ്രഭാതഭക്ഷണത്തെ തുടര്‍ന്ന് സമാരംഭിക്കുന്ന ക്ലാസുകള്‍ വൈകിട്ട് അഞ്ചുമണിയോടെ സമാപിക്കും. ഉദ്യോഗസ്ഥരായ യുവതീയുവാക്കള്‍ക്ക് അവധിയെടുക്കാതെ മൂന്നുദിവസവും ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഈ ക്രമീകരണംകൊണ്ട് സാധിക്കും.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീയുവാക്കള്‍ക്ക് വിവാഹജീവിതവിജയം കണ്ടെത്തുന്നതിനും, വിവാഹജീവിതം കൂടുതല്‍ സന്തോഷപ്രദമായും, ദൈവികപരിപാലനയോടെയും മുമ്പോട്ടു നയിçന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും ഈ കോഴ്‌സില്‍ ചര്‍ച്ച ചെയ്യപ്പെടും. ചര്‍ച്ചാക്ലാസുകള്‍, വിഷയാനുയോജ്യമായ വീഡിയോ ഉപയോഗിച്ചുള്ള പഠനം, വിശുദ്ധ æര്‍ബാന, ആരാധന, കൗണ്‍സലിംഗ് എന്നിവയാണ് മൂന്നുദിവസത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ പ്രശസ്തരും, പ്രഗല്‍ഭരുമായ വ്യക്തികളാണ് ക്ലാസുകള്‍ നയിക്കുന്നത്. വൈദികരും, സന്യസ്തരും, മെഡിക്കല്‍ രംഗത്തുള്ളവരും, കൗണ്‍സലിംഗ് വിദഗ്ധരും, അല്മായ പ്രമുഖരും അക്കൂട്ടത്തിലുണ്ടാവും.

പെന്‍സില്‍വേനിയാ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഡെലവെയര്‍, മെരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ഡ്രൈവു ചെയ്തു വന്ന് കോഴ്‌സില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിനുമുന്‍പ് ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം.

താല്‍പര്യമുള്ളവര്‍ അപേക്ഷാഫോറം പൂരിപ്പിച്ച് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ പാരീഷ് ഓഫീസില്‍ ഏല്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഇ മെയിലായോ ഫാക്‌സ് വഴിയോ അയക്കാവുന്നതാണ്.

ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി കോഴ്‌സിന് മേല്‍നോട്ടം വഹിക്കും. ഫിലാഡല്‍ഫിയ ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍ എന്നിവര്‍ കോഴ്‌സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. മതാധ്യാപകനായ ജോസ് ജോസഫാണ് കോഴ്‌സ് കോര്‍ഡിനേറ്റര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Fr. Vinod Madathiparampil – Phone: 630-901-5724
E mail: frvinod@gmail.com
St. Thomas Syro Malabar Forane Catholic Church
608 Welsh Road, Phila PA 19115
Office: Tel: 215-464-4008; Fax: 215-464-4055
www.syromalabarphila.org
Office Secretary & Registrar: Tom Pattaniyil: Phone 267-456-7850
Course Coordinator: Jose Joseph 215-882-3060


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top