ലണ്ടന്‍: ഇംഗ്ലണ്ടിലോ അയര്‍ലൻഡിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്ക് വര്‍ഷം തോറും നൽകിവരാറുള്ള വിഖ്യാതമായ ‘ബുക്കര്‍ പുരസ്കാര’ത്തിന്റെ ദീര്‍ഘപ്പട്ടിക പ്രഖ്യാപിച്ചു. 13 പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ബ്രിട്ടീഷ്-ഇന്ത്യൻ നോവലിസ്റ്റ് സല്മാന് റുഷ്ദി, കനേഡിയൻ എഴുത്തുകാരി മാര്‍ഗ്രറ്റ് അറ്റ് വുഡ് എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഹേ ഫെസ്റ്റിവലിന്റെ സ്ഥാപകനും ഡയറക്ടറുമായ പീറ്റര്‍ ഫ്ലോറൻസ് അധ്യക്ഷനും പബ്ലിഷറും എഡിറ്ററുമായ ലിസ് കള്‍ഡര്‍, നോവലിസ്റ്റും ഫിലിം മേക്കറുമായ ഷിയോലു ഗുവോ, എഴുത്തുകാരിയും ബ്രോഡ്കാസ്റ്ററും ബാരിസ്റ്ററുമായ അഫുവ ഹിര്‍ഷ്, പിയാനിസ്റ്റും കംപോസറുമായ ജൊവന്ന മക് ഗ്രെഗര്‍ എന്നിവർ അംഗങ്ങളുമായ പുരസ്ക്കാര നിർണ്ണയസമിതി 151 നോവലുകളില്‍ നിന്നാണ് 13 പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്.
സല്മാന് റുഷ്ദി, ഡോണ്‍ ക്വിക്സോട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ ‘ക്വിഷോട്ട്’ എന്ന പുസ്തകമാണ് പട്ടികയില്‍ ഇടം നേടിയത്. ‘ദ ടെസ്റ്റമെന്റ്സ്’ എന്ന പുസ്തകമാണ് അറ്റ് വുഡിന് പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. കെവിന് ബെറിയുടെ ‘നൈറ്റ് ബോട്ട് ടു ടാൻജിയർ’, ഒയിന്കന് ബ്രെത്ത് വെയ്റ്റിന്റെ ‘മൈ സിസ്റ്റർ, ദ സീരിയൽ കില്ലർ’, ലൂസി എല്‍മാന്റെ ‘ഡക്സ്, ന്യൂബറി പോർട്ട്’, , ബെര്ണാര്ഡിന് എവറിസ്റ്റോയുടെ ‘ഗേൾ, വുമൺ, അദർ’, ജോണ്‍ ലാഞ്ചസ്റ്ററുടെ ‘ദ വാൾ’, ഡെബൊറ ലെവിയുടെ ‘ദ മാൻ ഹു സൊ എവെരിതിങ്’, വലേറിയ ലൂസെല്ലിയുടെ ‘ ലോസ്റ്റ്ചിൽഡ്രൻ ആർകൈവ്’, ചിഗോസി ഒബിയോമയുടെ ‘ ഏൻ ഓർക്കസ്ട്ര ഓഫ് മൈനോറിറ്റീസ്’, മാക്സ് പോര്‍ട്ടറിന്റെ ‘ലാന്നി’, എലിഫ് ഷഫാക്കിന്റെ’ 10 മിനിട്സ് 38 സെക്കൻഡ്സ് ഇൻ ദിസ് സ്ട്രേഞ്ച് വേൾഡ്’, ജാനറ്റ് വിന്റര്സണിന്റെ ‘ ഫ്രാങ്കിസ്റ്റീൻ’ എന്നിവയാണ് ദീർഘപട്ടികയിലുള്ളത്.
സെപ്റ്റംബര്‍ 3ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ മേൽപ്പറഞ്ഞവയിൽ നിന്നും ആറ് പുസ്തകങ്ങളടങ്ങുന്ന ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും. ഒക്ടോബര്‍ 10-നാണ് ‘ബുക്കര്‍ പുരസ്കാരം’ പ്രഖ്യാപിക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply