ഡാളസ്: മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്ട്ടണ്ന്റെ നേതൃത്വത്തില്‍ ജൂലൈ 26 വെള്ളിയാഴ്ച മുതല്‍ 28 ഞായറാഴ്ച വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ ഉണര്‍വ്വ് പ്രഭാഷകന്‍ സാബു വാര്യാപുരം വചനഘോഷണം നടത്തുന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും, ഞായറാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന ആരാധനയോട് അനുബന്ധിച്ചും ആണ് വചനഘോഷണം നടത്തപ്പെടുന്നത്.
ഞായറാഴ്ച്ചകളിലെ ആരാധനകളില്‍ ഉപയോഗിക്കുന്ന വേദഭാഗങ്ങളെ ആധാരമാക്കി വോയിസ് ഓഫ് ദി ട്രമ്പറ്റ് എന്ന സന്ദേശപരമ്പര യൂട്യൂബിലൂടെ നല്കിക്കൊണ്ടിരിക്കുന്ന പത്തനംതിട്ട ഇലന്തുര്‍ സ്വദേശിയാണ് സാബു വാര്യാപുരം.
സജി ജോര്‍ജ്, ഷേര്‍ളി എബ്രഹാം എന്നിവര്‍ കണ്‍വീനര്‍ന്മാരായി വിവിധ കമ്മറ്റികള്‍ കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്നു. ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രുഷ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.
ഇന്ന് വൈകിട്ട് ആരംഭിക്കുന്ന കണ്‍വെന്‍ഷനിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. പി.തോമസ് മാത്യു, സെക്രട്ടറി പ്രകാശ് എബ്രഹാം എന്നിവര്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply