അമൃതയുടെ സൗജന്യ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

14492334133അമൃതപുരി : അമൃത വിശ്വവിദ്യാപീഠത്തിലെ അമൃതദര്‍ശനം വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2019 ഓഗസ്റ്റില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് സേവന തല്പരരായ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടു കൂടി പൂര്‍ണമായ ഫീസ് ഇളവിനോടൊപ്പം ഭക്ഷണം, താമസ സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴ്സില്‍ ലേ കൗണ്‍സിലിംഗ്, യോഗ, ആയുര്‍വേദ ജീവിത ശൈലി, ഭാരതീയ സംസ്കാരം, സനാതന ധര്‍മ്മ തത്വങ്ങള്‍, സോഫ്റ്റ് സ്കില്‍സ് ആന്‍റ് പേഴ്സണാലിറ്റി ഡവലപ്പ്മെന്‍റ്, ഐ.ടി. ആന്റ് പ്രൊഫഷണല്‍ സ്കില്‍സ് എന്നിവ ഉള്‍പ്പെടുന്നു.

പ്രവര്‍ത്തി പരിചയമുള്ള പ്ലസ് ടു പാസ്സായവരോ, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയോ ഉള്ള 20 നും 40നും മധ്യേ പ്രായപരിധിയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: 88484 08812 , +91 94474 49816.

Print Friendly, PDF & Email

Related News

Leave a Comment