ആറ്റൂർ രവിവർമ്മ അന്തരിച്ചു

attoor-ravivarma-falconതൃശൂർ: കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമ്മ തൃശൂരിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃശൂരെ സ്വകാര്യ ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ കവിതാ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് മടങ്ങർളി കൃഷ്‌ണൻ നമ്പൂതിരിയുടെയും ആലുക്കൽ മഠത്തിൽ അമ്മിണിയമ്മയുടെയും മകനായാണ്  രവിവർമ്മ  ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. വിവിധ സർക്കാർ  കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയിരുന്നു.

എട്ടു പതിറ്റാണ്ടോളം നീണ്ടതാണ് കാവ്യജീവിതം. ‘കവിത’, ‘ആറ്റൂർ രവിവർമ്മയുടെ കവിതകൾ’ എന്നിവയാണ് പ്രധാന കൃതികൾ. 1996-ല്‍ ‘ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.‘ജെ.ജെ. ചില കുറിപ്പുകൾ’, ‘ഒരു പുളിമരത്തിന്റെ കഥ’, ‘നാളെ മറ്റൊരുനാൾ’ തുടങ്ങിയവയാണ് പ്രധാന വിവർത്തന ഗ്രന്ഥങ്ങൾ.

malayalathinte-priya-kavithakal-attur-ravivarma-original-imaf4v2ydxzywqfk(1)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News