സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകരണം

Newsimg1_81009789ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭാ ശ്രേഷ്ഠ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വച്ച് ഇടവകസമൂഹം സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്‍റ് ചെറുവത്തൂരും കര്‍ദിനാളിനെ അനുഗമിച്ചിരുന്നു.

ശ്രേഷ്ഠ മെത്രാപ്പോലീത്താ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണ്‍ ആതിഥേയത്വം വഹിക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയതിനോടനുബന്ധിച്ചായിരുന്നു സോമര്‍സെറ്റ് ദേവാലയത്തിലെ അജപാലക സന്ദര്‍ശനം.

ജൂലൈ 24നു ബുധനാഴ്ച വൈകീട്ട് 7.30 ന് ആരംഭിച്ച സ്വീകരണ ചടങ്ങുകള്‍ക്ക് ഇടവക സമൂഹത്തോടൊപ്പം വിവിധ ഇടവകകളില്‍ നിന്നായി എത്തിയവര്‍ ഉള്‍പ്പടെ അഞ്ഞൂറില്‍പ്പരം വിശ്വാസികള്‍ പങ്കെടുത്തു .

ഇടവക സമൂഹത്തോടും, അഭിവന്ദ്യ വൈദീകരോടുമൊപ്പം ദേവാലയത്തിലെ സി.എം.എല്‍ കുട്ടികള്‍ പിതാവിനെ ദേവാലയത്തിലേക്ക് സ്‌നേഹപുരസ്സരം ആനയിച്ചു.

വിശുദ്ധ ദിവ്യബലിക്ക് മുമ്പായി ഇടവക വികാരി ബഹു. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അഭിവന്ദ്യ പിതാവിനേയും, വൈദികരെയും, ഇടവക സമൂഹത്തേയും സ്വാഗതം ചെയ്തു സംസാരിച്ചു.

അഭിവന്ദ്യ പിതാവ് മാര്‍ ജോര്‍ജ് ആലഞ്ചേരി നയിച്ച ആഘോഷമായ ദിവ്യബലിയില്‍ സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍, ഇടവക വികാരി ബഹു. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍, ഫാ.പീറ്റര്‍ അക്കനത്ത്, ഫാ.ഫിലിപ്പ് വടക്കേക്കര, ഫാ.പോളി തെക്കന്‍, ഫാ.മാത്യു കുന്നത്ത്, ഫാ. ജിന്റോ പള്ളത്തുകുഴി എന്നിവര്‍ സഹകാര്‍മികരായി.

ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ് മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കുകയും ഇടവകസമൂഹത്തെയും, ഇടവകക്ക് ആത്മീയ നേതൃത്വം നല്‍കുന്ന വികാരിയച്ചനേയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ദിവ്യബലിക്കുശേഷം കര്‍ദിനാള്‍ ഇടവകയിലെ ഓരോ കുടുംബാംഗങ്ങളെയും പ്രത്യേകം അനുഗ്രഹിച്ചു ആശീര്‍വദിച്ചു.

ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാതേഷ്‌സും, മരിയന്‍ മതേഷ്‌സും, യുവജനങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയിലെ ഗായകസംഘം ശ്രുതി മധുരമായ ഗാനങ്ങളാല്‍ തിരുക്കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.

ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ സ്വീകരണ പരിപാടികളിലൂം,പ്രാര്‍ഥന ചടങ്ങുകളിലും ഭക്തി പൂര്‍വ്വം പങ്കെടുത്ത എല്ലാ ഇടവകാംഗങ്ങളെയും ഇടവക വികാരി പ്രത്യേകം അഭിന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

സി.എം.ല്‍ കുട്ടികള്‍ക്കുവേണ്ടി ആന്‍സന്‍ ഏറത്ത് അഭിവന്ദ്യ പിതാവിന് നന്ദി പറഞ്ഞു. ഇടവക ട്രസ്ടിമാരെ പ്രതിനിധീകരിച്ചു മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) എല്ലാ വിശിഷ്ടാതിഥികള്‍ക്കും, ഇടവക സമൂഹത്തിനും നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908 )4002492, ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076.

കൂടുതല്‍ ചിത്രങ്ങള്‍ കാണുക: https://photos.app.goo.gl/kTWdjFUxRSSq6e9D9

(ഫോട്ടോ: ജോര്‍ജ് ചെറിയാന്‍)

സെബാസ്റ്റ്യന്‍ ആന്റണി

Newsimg2_72213167 Newsimg3_41353049 Newsimg4_60087560 Newsimg5_35378647 Newsimg6_2773928 Newsimg7_73284697

Print Friendly, PDF & Email

Related News

Leave a Comment