സ്ത്രീകള്‍ പേറ്റുയന്ത്രങ്ങളോ?: പ്രൊഫ. എം.എന്‍. കാരശ്ശേരി

getPhoto2019 ജൂലൈ 21-നു കെ.സി.എ.എന്‍. എയില്‍ വെച്ചുകൂടിയ കെ.സി.എ.എന്‍.എ – വിചരവേദിയില്‍, ചൂടിനെ അവഗണിച്ചെത്തിയ നിറഞ്ഞ സദസ്സിനോടായി, സ്ത്രിയെ ഒരു പേറ്റുയന്ത്രമായിട്ടാണോ പുരുഷസമൂഹം കണുന്നതെന്ന് പ്രൊഫ. എം. എന്‍. കാരശ്ശേരി ചോദിച്ചു. സ്ത്രിയെ ഒരു പേറ്റുയന്ത്രമായി കാണുന്ന മത- രാഷ്ട്രിയക്കാരുടെ ദുഷ്ടലാക്കാണ് സ്ത്രീ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന മുഖ്യഘടകമെന്ന് അദ്ദേഹം, “സ്ത്രി – ഇന്ത്യന്‍ സംസ്കാരത്തിലും രാഷ്ട്രിയത്തിലും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണത്തില്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. ചില മതസംഘടനകളുടേയും നേതാക്കളുടേയും പ്രസ്താവനകള്‍ എടുത്തു പറയുകയുണ്ടായി.

”ഇന്ത്യയില്‍ എവിടെയും ഏതര്‍ദ്ധരാത്രിയിലും ഒരു സ്ത്രിക്ക് തനിയെ യാത്ര ചെയ്യന്‍ കഴിയുമ്പോള്‍ മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു ഞാന്‍ പറയുകയുള്ളു’’ എന്ന ഗാന്ധിജിയുടെ പ്രസിദ്ധമായ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന പുരുഷസങ്കല്പം സ്ത്രീയെ രണ്ടാം തരക്കാരാക്കുകയും, അവരെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഒരിക്കലും തുല്ല്യത നിലനിന്നിട്ടില്ല, അതു സംസ്കാരംകൊണ്ടു നേടേണ്ടതാണ്. മതത്തിന്റേയും, ജാതിയുടേയും, ഉപജാതിയുടേയും വിഭജനത്താല്‍ ശ്രേണികരിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഒരിക്കലും തുല്ല്യത ഉണ്ടാകുകയില്ല.

അധികാരം എന്നും പുരുഷകേന്ദ്രീകൃതം ആണ്. മതചിഹ്നങ്ങളാണെന്നും അധികാരത്തിന്റെ അടയാളങ്ങള്‍. രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണെന്നു പ്രഖ്യാപിക്കയും, ദൈവത്തെ ചോദ്യം ചെയ്യാന്‍ ഭയക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയും ചെയ്യുമ്പോള്‍ കീഴാളര്‍ കൂടുതല്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് പോകുന്നു. അപ്പോള്‍ അവരുടെ സ്ത്രീകള്‍ വീണ്ടും ഒരു പടി താഴേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്നു. വിദ്യ നിഷേധിക്കപ്പെട്ട സ്ത്രി എന്നും പുരുഷനെക്കാള്‍ താഴെ നില്‍ക്കേണ്ടവളാണെന്ന് സമൂഹം പഠിപ്പിക്കുന്നു. സരസ്വതിവിദ്യയുടെ ദേവതയാണെങ്കിലും സ്ത്രിക്ക് വിദ്യ നിഷേധിക്കുന്ന സ്ഥലങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്.

ഭാഷയാണ് വ്യക്തിയുടെ ആവിഷ്കാരസ്വാതന്ത്യത്തിന്റെ അടയാളം. എന്നാല്‍ ഭാഷ എന്നും പുരുഷകേന്ദ്രികൃതമാണ്. മലയാള ഭാഷയും അതിനപവാദമല്ല. ചരിത്രത്തില്‍ ചുരുക്കം ചില വനിതളെ നമുക്ക് കാണം. പക്ഷേ അവര്‍ ന്യൂനപക്ഷമണ്. സാഹിത്യത്തിലും, രാഷ്ട്രിയത്തിലും ചില സ്ത്രി നാമങ്ങള്‍ ശക്തരായിട്ടുണ്ടെങ്കിലും, നമ്മുടെ പൊതുസമൂഹം അവരെ പൊതുരംഗത്തേക്കിറങ്ങാന്‍ അധികമായി പ്രോല്‍സാഹിപ്പിക്കുന്നില്ല എന്നതുസത്യമാണ്.

1829 ലെ “ശാരദ ആക്റ്റ്” സ്ത്രീകള്‍ക്ക് തുല്ല്യ പദവി നേടിക്കൊടുത്തുവെങ്കിലും, ഭൂരിപക്ഷത്തിന്റെ അറിവില്ലായ്മയാല്‍ അതുവേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴും സ്ത്രികള്‍തന്നെ സ്ത്രീ സ്വാതന്ത്യത്തിന്റെ അന്തകരായി മാറുന്നതു കാണാം. 1829 ല്‍ സതി നിര്‍ത്തലാക്കിയപ്പോള്‍ ആയിരക്കണക്കിന് സ്ത്രികള്‍ തങ്ങള്‍ക്ക് സതി ആചരിക്കാനുള്ള സ്വാതന്ത്യം വേണമെന്നും പറഞ്ഞ് തെരുവിലറങ്ങിയ കാര്യവും, ഈ അടുത്ത കാലത്ത് ശബരിമല സ്ത്രി പ്രവേശനത്തിന് സുപ്രിം കോടതി അനുമതി കൊടുത്തപ്പോള്‍ തങ്ങള്‍ക്കതു വേണ്ടന്നു പറഞ്ഞ് കേരളത്തിന്റെ തെരുവിലറങ്ങിയ സ്തികളുടെ കാര്യവും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍ ഇവിടെയെല്ലാം നാം കേള്‍ക്കുന്നത് സ്ത്രിയുടെ ശബ്ദമല്ല. പകരം പുരുഷ മേധാവിത്വത്തിന്റെ അടിമത്വം പേറുന്ന സ്ത്രീ ശബ്ദമാണ്.

ഇന്ത്യന്‍ സംസ്കാരത്തില്‍ സ്ത്രീ എന്നും പുരുഷനു കീഴേതന്നെയാണെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ അദ്ദേഹം അടിവരയിട്ടു പറഞ്ഞു. അതിന് പ്രധാന കാരണം ഇന്ത്യയിലെ ജാതിവ്യവസ്ഥയും, മതമേധാവിത്തവുമാണ്. കൂടാതെ ഇപ്പോള്‍ മതവും രാഷ്ട്രിയവും ഒന്നായി നിന്നുകൊണ്ട് സ്തികളോടു പറയുന്നു; നിങ്ങളുടെ സമുദായത്തിന് എണ്ണം കൂട്ടാന്‍, നിങ്ങളുടെ പാര്‍ട്ടിക്ക്‌ വോട്ട് കുത്താന്‍ നിങ്ങള്‍ കുറഞ്ഞത് പത്തെങ്കിലും പെറണമെന്ന്. കേരള നവോദ്ധാനത്തിലെ ഏറ്റവും വലിയ വിപ്ലവം കുടുംബാസുത്രണമായിരുന്നു. നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്നതും മാറി നമ്മള്‍ ഒന്ന് നമുക്കൊന്ന് എന്നായി മുദ്രാവാക്യം. അതുകൊണ്ടുണ്ടായ നേട്ടം ഒരു നല്ല ശതമാനം സ്ത്രീകള്‍ക്കും ജോലിക്ക് പോകാനും സാമ്പത്തിക ഭദ്രത നേടാനും കഴിഞ്ഞു എന്നുള്ളതാണ്. പുരുഷന് പ്രസവത്തിന്റെ ക്ലേശതകളും, കുട്ടികളെ വളര്‍ത്തേണ്ട ഉത്തരവാതിത്വവും ഇല്ലാത്തടത്തോളം കാലം അവര്‍ മതത്തിനു ചെവികൊടുക്കുകയും, തങ്ങളുടെ സ്ത്രികളെ ഒരു പേറ്റു യന്ത്രമാക്കിമാറ്റുകയും ചെയ്യും. രാഷ്ട്രിയത്തില്‍ അമ്പതു ശതമാനം സംവരണം സ്ത്രികള്‍ക്ക് ലഭിക്കുന്ന ഒരു കാലം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രിയ സാഹചര്യത്തില്‍ ഉണ്ടാകാനേ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.സി.എ.എന്‍.എ പ്രസിഡന്റ് അജിത്ത് ഏബ്രഹാം മീറ്റിങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഏവരേയും സ്വാഗതം ചെയ്യുകയും, സാംസി കൊടുമണ്‍ പ്രൊഫ, എം. എന്‍. കാരശേരിയെ സദസിന് പരിചയപ്പെടുത്തുകയും, യോഗാനന്തരം ഏവര്‍ക്കും നന്ദിപറയുകയും ചെയ്തു. ചോദ്യോത്തരവേളയില്‍, സാംസി കൊടുമണ്‍, ജയന്‍ കെ, സി., ഡോ. ശശിധരന്‍ കൂട്ടാല, പൗലോസ് അരികുപുറം, ബാബു പാറയ്ക്കല്‍, ലതിക നായര്‍, മോന്‍സി കൊടുമണ്‍, പി.റ്റി. പൗലോസ്, രാജഗോപാല്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു.

getNewsImages (1) getNewsImages (2) getNewsImages (3) getNewsImages (4) getNewsImages

Print Friendly, PDF & Email

Related News

Leave a Comment