നിരണം തോമസ് വിട പറഞ്ഞു (അനുസ്മരണം)

Niranam bannerഎന്റെ ബാല്യ-കൗമാര കാലങ്ങളില്‍ നിറഞ്ഞ നിന്ന ഒരു വ്യക്തത്വമായിരുന്നു ‘കൊച്ചുനുണ്ണി’ എന്നു ഞാന്‍ വിളിച്ചിരുന്ന നിരണം തോമസ്. അറുപതുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രിയം, വിമോചന സമരം മുതലാരംഭിക്കുന്നതാണ് നിരണം തോമസിന്റെ രാഷ്ട്രീയം.

അയല്‍ക്കാരായ ഞങ്ങള്‍ ചെറുപ്പത്തിലെ ചങ്ങാതികളായിരുന്നു. കടപ്ര മാന്നാറിലെ മോഴശേരി പ്രൈമറി സ്ക്കൂള്‍ മുതല്‍ അത് ആരംഭിക്കുന്നു. അവിടെ അന്നുണ്ടായിരുന്ന ഒറ്റത്തടി തെങ്ങുംപാലത്തില്‍ എന്റെ കൈയ്യില്‍ പിടിച്ചു കൊണ്ടുപോകുന്ന ചങ്ങാത്തം എഴുപതുകളില്‍ ഞാന്‍ ജര്‍മ്മനിയിലേക്ക് കുടിയേറുംവരെ ഏറെക്കുറെ നിലനിന്നിരുന്നു.

കോളേജു കാലങ്ങളില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് ഞങ്ങളെ ഏറെ ബന്ധിക്കുന്നത്. പാലായില്‍ നിന്ന് ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ലയിലേക്കും, തിരുവല്ലയില്‍ നിന്ന് കടപ്ര മാന്നാറിലേക്കും ആ രാഷ്ട്രീയം ചേക്കേറി. ഡാല്‍ജിറ്റ് അഡല്‍ പ്രസിഡന്‍റും, മണ്‍മറഞ്ഞ ഏബ്രഹാം കോക്കാട് സെക്രട്ടറിയുമായിരുന്ന കാലത്ത്. അതൊക്കെ കഴിഞ്ഞ് ഞാന്‍ രാഷ്ട്രീയം വിട്ടുപോരുമ്പോഴുമൊക്ക നിരണം തോമസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉറച്ച്, കറയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകനായി. രാഷ്ട്രീയത്തില്‍ ഇത്രയധികം പാരമ്പര്യം ഉണ്ടായിരുന്നിട്ടുകൂടി ഒരു മന്ത്രി സ്ഥാനത്തേക്ക് തോമസിന് എത്താന്‍ കഴിയാഞ്ഞത് ദൗര്‍ഭാഗ്യമായി പോയി എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. എട്ടു വര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡന്‍റ്, എഐസിസി മെമ്പര്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം ചുരുങ്ങിപ്പോയി എന്നേ എനിക്ക് പറയാനാവൂ!

നിസ്വാര്‍ദ്ധനും, സംശുദ്ധ രാഷ്ട്രീയ ആദര്‍വാദിയുമായിരുന്ന എന്റെ നല്ല അയല്‍ക്കാരന്, രാഷ്ട്രീയ നേതാവിന് അഭിവാദ്യങ്ങള്‍, ആദരാജ്ഞലികള്‍, പ്രാര്‍ത്ഥനകള്‍!!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News