ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ (എച്ച്.വി.എം.എ) പിക്‌നിക് വന്‍ വിജയം

IMG_2414ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക പിക്‌നിക് ജൂലൈ 27-ാം തീയതി ശനിയാഴ്ച റോക്ക്‌ലാന്റ് സ്‌റ്റേറ്റ് പാര്‍ക്ക് ലോട്ട് #5ല്‍ വച്ച് നടന്നു. വളരെയധികം കുടുംബങ്ങള്‍ പങ്കെടുത്ത പിക്നിക്ക് വലിയ വിജയമായിരുന്നു. പ്രത്യേകിച്ചും സംഘടനയിലെ ആദ്യകാല പ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി.

ആഗസ്റ്റ് 17ന് ഐ.സി.എസ്.ആര്‍. റോക്ക്‌‌ലാന്‍ഡില്‍ സംഘടിപ്പിക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ എച്ച്.വി.എം.എ സജീവമായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജിജി ടോം അറിയിച്ചു. കൂടാതെ, സെപ്റ്റംബര്‍ 13ന് ഓണം വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PHOTO

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment