ഇന്നത്തെ നക്ഷത്ര ഫലം (29 ജൂലൈ 2019)

AAma2irഅശ്വതി: സഹോദര-സുഹൃത് സഹായഗുണത്താല്‍ ഉദ്യോഗം ലഭിക്കും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ഊഹക്കച്ചവടത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

ഭരണി: സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിയ്ക്കുവാന്‍ ആര്‍ജ്ജവമുണ്ടാകും. ഔദ്യോഗികമായ ദൂരയാത്ര മാറ്റിവെക്കും.

കാര്‍ത്തിക: സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ തയാറാകും. വിലപ്ന ഉദ്ദേശിച്ച് ഭൂമിവാങ്ങുവാന്‍ പ്രാഥമിക സംഖ്യകൊടുത്ത് കരാറെഴുതും.

രോഹിണി: പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അവസരം വന്നുചേരും. സാമ്പത്തികസ്ഥിതി പ്രതീക്ഷിച്ചതിലുപരി മെച്ചപ്പെടും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരി പഠനത്തിന് ചേരുവാന്‍ സാധിക്കും.

മകയിരം: വസ്തുനിഷ്ഠമായി പഠിച്ചു പ്രവര്‍ത്തിക്കുന്ന വിഷയങ്ങളെല്ലാം ലക്ഷ്യപ്രാപ്തിനേടും. പുനഃപരീക്ഷയില്‍ വിജയം കൈവരിക്കും.

തിരുവാതിര: പണം കടം കൊടുക്കുക, കടം വാങ്ങുക തുടങ്ങിയവ ഉപേക്ഷിയ്ക്കണം. ഔദ്യോഗികമായി മാനസികസംഘര്‍ഷം വർധിക്കും. ഉപകാരങ്ങള്‍ ചെയ്തുകൊടുത്തവരില്‍ നിന്ന് വിപരീതപ്രതികരണങ്ങള്‍ വന്നുചേരും.

പുണര്‍തം: പ്രവര്‍ത്തനമേഖലകളില്‍നിന്ന് സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചില വിനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷമതയും വേണം. അറിയാതെ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാനിടവരും.

പൂയം: ശാസ്ത്രസാങ്കേതിക വിദ്യയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകും. ഉദ്യോ ഗത്തിനോടനുബന്ധമായി ഹ്രസ്വകാലപാഠ്യപദ്ധതിയ്ക്ക് ചേരും. ആഭരണം മാറ്റിവാങ്ങുവാനിടവരും.

ആയില്യം: അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുവാന്‍ സാധിക്കും. നഷ്ടപ്പെട്ട ഉദ്യോഗം തിരിച്ചു ലഭിക്കും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും.

മകം: വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ ഭൂമിവില്ക്കുവാന്‍ തയാറാകും. സുഹൃത്തിന് കടം കൊടുത്ത സംഖ്യ തിരിച്ചു കിട്ടും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

പൂരം: ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ വ്യാപാരം തുടങ്ങി വെക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഉത്രം: തൊഴില്‍ മേഖലകളില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കും. സൗഹൃദസംഭാഷണത്തില്‍ വിദേശബന്ധമുള്ള വിതരണവിപണന മേഖലകളെപ്പറ്റി അറിവുനേടും.

അത്തം: ജീവിതനിലവാരം വര്‍ധിച്ചതിനാല്‍ വലിയ വാഹനം വാങ്ങുവാന്‍ തീരുമാനിക്കും. മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതുവഴി ആത്മസംതൃപ്തിയുണ്ടാകും.

ചിത്ര: അവസരങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.

ചോതി: ആഗ്രഹസാഫല്യത്താല്‍ മനസ്സമാധാനം ഉണ്ടാകും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കുവാന്‍ സാധിക്കും.

വിശാഖം: ഉദ്യോഗത്തിനോടനുബന്ധമായി ലാഭശതമാനം വ്യവസ്ഥയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. മത്സരരംഗങ്ങളില്‍ വിജയിക്കും.

അനിഴം: പലപ്രകാരത്തിലും അസുഖങ്ങള്‍ വർധിക്കുന്നതിനാല്‍ അവധിയെടുക്കും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ ഒഴിവാക്കും. ഭരണസംവിധാനത്തിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കുവാന്‍ വിദഗ്ധനിര്‍ദേശം തേടും.

തൃക്കേട്ട: ഭക്ഷണക്രമീകരണത്തിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. വാക്തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണു വേണ്ടത്. വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ രേഖകള്‍ സസൂക്ഷമം പരിശോധിക്കണം.

മൂലം: ഗൃഹനിര്‍മ്മാണത്തിന് കൊടുത്ത സംഖ്യ മടക്കി വാങ്ങുവാന്‍ നിയമസഹായം തേടും. സമര്‍പ്പിയ്ക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം കിട്ടും. പരമാധികാരിപദം ലഭിച്ചതിനാല്‍ മനസ്സന്തോഷം തോന്നും.

പൂരാടം: അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്ന് രക്ഷനേടും. സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കും. ക്ലേശകരമായ അവസ്ഥകളെ തരണം ചെയ്യുവാന്‍ സാധിക്കും

ഉത്രാടം: സുരക്ഷിതമല്ലാത്ത നിക്ഷേപപദ്ധതികളില്‍ നിന്ന് പിന്മാറും. സഹപ്രവര്‍ത്തകര്‍ അവധിയിലാകയാല്‍ അധ്വാനഭാരം വർധിക്കും. അര്‍ഹമായ പൂര്‍വികസ്വത്ത് ലഭിക്കുവാന്‍ നിയമസഹായം തേടും.

തിരുവോണം: സങ്കല്പത്തിനനുസരിച്ച് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഉപഭോക്താവിന്‍റെ ആവശ്യം പരിഗണിച്ച് ഉല്പന്നങ്ങള്‍ക്ക് മാറ്റം വരുത്തുവാന്‍ തീരുമാനിക്കും.

അവിട്ടം: പുരോഗതിയില്ലാത്തതിനാല്‍ ഗൃഹം വില്ക്കുവാന്‍ തീരുമാനിക്കും. ആനുകൂല്യങ്ങളും സാമ്പത്തികനേട്ടവും വർധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.

ചതയം: ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകര്‍മം നിര്‍വ്വഹിക്കും. അന്തിമമായി ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിക്കും. സുഹൃ ത്തിന്‍റെ വിവാഹത്തിന് സജീവസാന്നിധ്യം ആവശ്യമായ് വരും.

പൂരോരുട്ടാതി: സാമ്പത്തികദുര്‍വിനിയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വിദൂര പഠനത്തിന് പ്രവേശനം ലഭിക്കും.

ഉത്രട്ടാതി: കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളുപേക്ഷിച്ച് സ്വന്തമായി വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. ഗൃഹനിര്‍മാണത്തിന് വായ്പയ്ക്ക് അപേക്ഷ നല്‍കും.

രേവതി: വിദഗ്ധോപദേശം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നതെല്ലാം വിജയിക്കും. ആരാധനാലയത്തില്‍ വെച്ച് ബന്ധുക്കളെ കാണുവാനിടവരും. ഉന്നതരുമായി കലഹത്തിനു പോകരുത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment