പി എന്‍ ദാസ് അന്തരിച്ചു

pn-das-1564313376കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും അദ്ധ്യാപകനും പ്രകൃതിചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. തലച്ചോറിലെ അണുബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിലാണ് പി എന്‍ ദാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാമ്പി സംസ്‌കൃത കോളജില്‍ കെ ജി ശങ്കരപ്പിള്ളയുടെ ശിഷ്യനായിരുന്നു.  അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. ജയിൽജീവിതം ഉണ്ടാക്കിയ മാനസിക പരിവർത്തനത്തെത്തുടർന്ന് പ്രകൃതി ചികിത്സയിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞു. ‘വൈദ്യശസ്ത്രം’ എന്ന പേരിൽ കോഴിക്കോട് നിന്ന് മാസിക പ്രസിദ്ധീകരിച്ചിരുന്നു. ‘ദീപാങ്കുരൻ’ എന്ന തൂലികനാമത്തിലും നിരവധി ലേഖനങ്ങൾ എഴുതി.

2014-ൽ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ ‘കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം’ നേടിയിട്ടുണ്ട്. ‘ഒരു തുളളിവെളിച്ചം’ എന്ന കൃതിക്കായിരുന്നു പുരസ്‌കാരം.

23 വര്‍ഷം എഴുതിയ ലേഖനങ്ങള്‍ ‘സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും’ എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ‘കരുണയിലേക്കുളള തീര്‍ഥാടനം’, ‘ബുദ്ധന്‍ കത്തിയെരിയുന്നു’, ‘ബോധിവൃക്ഷത്തിന്റെ ഇലകള്‍’, ‘വേരുകളും ചിറകുകളും’, ‘പക്ഷിമാനസം’, ‘ജീവിത പുസ്തകത്തില്‍ നിന്ന്’,   ‘ധ്യാനപാഠങ്ങള്‍’, ‘ജീവിത ഗാനം’, ‘കരുണം, ജീവിതം’ തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു.

കോഴിക്കോട് മാവൂര്‍ റോ‍ഡ് ശ്മശാനത്തില്‍ തിങ്കളാഴ്ച സംസ്കാരം നടക്കും . ഭാര്യ രത്നം.  മനു, മനീഷ്, ദീപാ രശ്മി എന്നിവർ മക്കളാണ്.

dhyanapadangal karunam-jeevitham

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment