എസ് എഫ് ഐ നേതാവ് ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസുകള്‍ വേണമെന്ന് പോലീസ്; പ്രിന്‍സിപ്പലും രജിസ്‌ട്രാറും നിസ്സഹകരണത്തില്‍

kerala-university-sivaranjithതിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ് എഫ് ഐ നേതാവായിരുന്ന, വധശ്രമക്കേസില്‍ പ്രതിയായ ആർ.ശിവരഞ്ജിത്ത് പരീക്ഷ എഴുതിയ ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് പൊലീസ് കേരള സർവകലാശാലയ്ക്കും യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനും രേഖാമൂലം അപേക്ഷ നൽകി.

ശിവരഞ്ജിത്ത് പരീക്ഷാ ക്രമക്കേട് നടത്തിയോ എന്നറിയാൻ ഫൊറൻസിക് പരിശോധന നടത്തുന്നതിന് ഉത്തരക്കടലാസുകൾ ആവശ്യമാണെന്ന നിലപാടിലാണു പൊലീസ്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നു കണ്ടെടുത്ത സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീൽ ഉപയോഗിച്ച് ഏതെങ്കിലും സർട്ടിഫിക്കറ്റുകൾ സർവകലാശാലയിലോ കോളജിലോ സമർപ്പിച്ചിട്ടുണ്ടോയെന്ന വിവരവും ഉടനടി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു കാര്യങ്ങളിലും സർവകലാശാല റജിസ്ട്രാറോ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലോ മറുപടി നൽകിയിട്ടില്ല.

ഉത്തരക്കടലാസുകളും സീലും കണ്ടെടുത്ത സംഭവത്തിൽ പൊലീസ് സ്വമേധയാ റജിസ്റ്റർ ചെയ്ത കേസുകളാണ് ഇപ്പോഴും നിലവിലുള്ളത്. ഇക്കാര്യത്തിൽ സർവകലാശാലയോ കോളജ് അധികൃതരോ ഇനിയും പൊലീസിൽ പരാതി നൽകിയിട്ടില്ല.

ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി പ്രഖ്യാപിച്ചെങ്കിലും വേണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇപ്പോൾ കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment