കെ.സി.എ.എന്‍.എ. പ്രസിഡന്റ് അജിത് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദി യോഗത്തില്‍ മുഖ്യ പ്രഭാഷകനായിരുന്ന പ്രൊഫ. എം.എന്‍. കാരശ്ശേരി, എഴുത്തുകാരുടെ ശക്തി അവാര്‍ഡുകളല്ല ജനങ്ങളുടെ അംഗികാരമാണെന്ന് അഭിപ്രായപ്പെട്ടു. ജൂലൈ 21-ാം തിയ്യതി കെ.സി.എ.എന്‍.എ. യില്‍ വെച്ചു നടത്തിയ യോഗത്തില്‍ “സ്ത്രീ ഇന്ത്യന്‍ സംസ്കാരത്തിലും രാഷ്ട്രീയത്തിലും എന്ന വിഷയത്തിലെ ആമുഖ പ്രസംഗത്തിനു ശേഷം ചോദ്യോത്തരവേളയില്‍, അമേരിക്കന്‍ പ്രവാസികളായ മലയാളം എഴുത്തുകാരെ കേരളത്തില്‍ വേണ്ട രീതിയില്‍ അംഗികരിക്കുന്നില്ല എന്ന എഴുത്തുകാരുടെ ഇടയിലെ പൊതുവികാരം സാംസി കൊടുമണ്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ബഷീറിന് കേരള-കേന്ദ്ര സാഹിത്യ അവാര്‍ഡുകള്‍ ഒന്നും കിട്ടിയിട്ടില്ല, അതുപോലെ തന്നെ ടോള്സ്റ്റൊയിക്കും, ഗാന്ധിജിക്കും നൊബേല്‍ സമ്മാനം ലഭിച്ചിട്ടില്ല. ഇവരെയെല്ലാം ജനങ്ങള്‍ എന്നെങ്കിലും മറക്കുമോ. എന്നാല്‍, അവാര്‍ഡു ജേതാക്കളില്‍ എത്ര പേരെ ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്. അവാര്‍ഡുകളല്ല, ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തുവാനുള്ള എഴുത്തിന്റെ പെരുമയാണെഴുത്തുകാരനുവേണ്ടത്. പ്രവാസി എഴുത്തുകാരുടെ സംഭാവനയാണ് മലയാള സാഹിത്യത്തിലെ എന്നും ഓര്‍ക്കത്തക്ക പല കൃതികളും. മാധവിക്കുട്ടി, ഒ.വി. വിജയന്, കാക്കനാടന്, മുകുന്ദന്, ആനന്ദ് തുടങ്ങി അനേകം പേരുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി സാഹിത്യം വായനക്കാര്‍ക്ക് പുതിയ അനുഭവങ്ങളും, ജിവിത സാഹചര്യങ്ങളും കാട്ടിത്തരുന്നു. ചെറിയാന് കെ. ചെറിയാന്റേയും ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്റേയും കൃതികള്‍ അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.
എഴുത്തുകാരന് പ്രതികരണത്തൊഴിലാകളല്ലെന്ന്, ആള്‍ക്കുട്ട കൊലപാതകങ്ങളിലും അതുപോലെയുള്ള സാമൂഹ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റനേകം സംഭവങ്ങളിലും പ്രതികരിക്കാത്ത സാംസ്കാരിക പ്രവൃത്തകരേയും സാഹിത്യകാരന്മാരേയും ലക്ഷ്യം വെച്ചുള്ള ബാബു പാറയ്ക്കലിന്റെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. എഴുത്ത് ഒരു കലാപമാണ്. എഴുത്തുകാരന് ഒരു വിഷയത്തില്‍ എപ്പോള്‍ പ്രതികരിക്കുമെന്ന് അയാള്‍ക്കുതന്നെ പറയാന്‍ കഴിയില്ല. ഒരു വിഷയം എഴുത്തുകാരന്റെ മനസ്സില്‍ കിടന്ന് അവനോടുതന്നെ കലഹിച്ച് രൂപാന്തരപ്പെട്ടു പുറത്തുവരുമ്പോള്‍ അതൊരു കലാപമായി മാറുന്നു. അതാണ് കലയുടെ കരുത്ത്.
2006 നവംമ്പര്‍ ആറാം തിയ്യതി വിചാര വേദി പ്രൊഫ. എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്ത സന്ദര്‍ഭം ഓര്‍ത്ത് സാംസി കൊടുമണ്‍ അദ്ദേഹത്തോടുള്ള കടപ്പാട് അറിയിക്കുകയും, നാളിതുവരെ വിചാരവേദിയുമായി സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.