ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടില്‍ ജൂലൈ 20, 21 ദിവസങ്ങളില്‍ നടന്ന പത്താമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ സെന്റ് തോമസ് സീറോമലബാര്‍ ചര്‍ച്ച് ടീം ചാമ്പ്യന്മാരായി. ഗ്രെയ്സ് പെന്റകോസ്റ്റല്‍ ചര്‍ച്ച് ടീം റണ്ണര്‍ അപ്പും.
ജൂലൈ 20 ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് സെ. തോമസ് സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ ഉത്ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള ഗ്രെയ്സ് പെന്റകോസ്റ്റല്‍ ചര്‍ച്ച്, സെ. ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെ. തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച്, സെ. തോമസ് സീറോമലബാര്‍ ചര്‍ച്ച് എന്നിങ്ങനെ 5 ടീമുകള്‍ മല്‍സരിച്ചു.
സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ജൂലൈ 21 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ നടത്തപ്പെട്ട വാശിയേറിയ ഫൈനല്‍ മല്‍സരത്തിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.
അതികഠിനമായ ചൂടിനെ അവഗണിച്ച് മല്‍സരങ്ങള്‍ കാണുന്നതിനും, വോളിബോള്‍ കളിക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിëമായി ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോര്‍ട്ട്സ് സംഘാടകരും, കായികതാരങ്ങളും, അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു.
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാനതിരുനാളിനുശേഷമുള്ള വാരാന്ത്യത്തില്‍ നടത്തിവരുന്നു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിച്ച ടീമുകള്‍ക്ക് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു.
ചാമ്പ്യന്മാരായ സീറോമലബാര്‍ ടീമില്‍ ജിതിന് പോള്‍, ഡൊമിനിക് ബോസ്കോ, ജോയല്‍ ബോസ്കോ, ബാഗിയോ ബോസ്, തോമസ് ചാക്കോ, ഡെറിക്ക് തോമസ്, ജോണ്‍ തെക്കുംതല, ജിന്റോ വര്‍ഗീസ്, അഭിലാഷ് രാജന്, ജിയോ വര്‍ക്കി എന്നിവരാé കളിച്ചത്. അഭിലാഷ് രാജന് ക്യാപ്റ്റനും, സ്റ്റാന്‍ലി എബ്രാഹം കോച്ചും, ജോസഫ് വര്‍ഗീസ് ടീം മാനേജരും.
റണ്ണര്‍ അപ് ആയ ഗ്രെയ്സ് പെന്റകോസ്റ്റ് ചര്‍ച്ച് ടീമില്‍ സജി വര്‍ഗീസ്, സാബു വര്‍ഗീസ്, റിജോ എബ്രാഹം, കെവിന് എബ്രാഹം, സ്റ്റെഫാന്‍ വര്‍ഗീസ് (ക്യാപ്റ്റന്‍), ആല്വിന് എബ്രാഹം, അലന് എബ്രാഹം, വിമല്‍ ടോയ്, നോയല്‍ എബ്രാഹം എന്നിവരാണ് കളിച്ചത്. സാബു വര്‍ഗീസ് കോച്ചും, സജി വര്‍ഗീസ് ടീം മാനേജരും.
ഫൈനലില്‍ വിജയിച്ച ടീമുകള്‍çള്ള സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫികള്‍ സീറോമലബാര്‍ ഇടവകവികാരി ഫാ. വിനോദ് മഠത്തിപറമ്പില്‍, ഫിലാഡല്‍ഫിയ സെ. ന്യൂമാന്‍ ക്നാനായ മിഷന് ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍ എന്നിവര്‍ നല്കി ആദരിച്ചു.
വ്യക്തിഗതമിഴിവു പുലര്‍ത്തിയ ഡെറിക്ക് തോമസ് (എം. വി. പി), സാബു വര്‍ഗീസ് (ബെസ്റ്റ് സെറ്റര്‍), ജിതിന് പോള്‍ (ബെസ്റ്റ് ഒഫന്‍സ്), എമില്‍ (ബെസ്റ്റ് ഡിസിപ്ലിന്‍ പ്ലേയര്‍), ജിതിന് പോള്‍ (ബെസ്റ്റ് ഡിഫന്‍സ്), കെവിന് എബ്രാഹം (ബെസ്റ്റ് ഒഫന്‍സ്) എന്നിവര്‍ക്ക് പ്രത്യേക ട്രോഫികള്‍ സമ്മാനിച്ചു.
കഴിഞ്ഞ 10 വര്‍ഷങ്ങളിലായി മുടക്കം കൂടാതെ നടന്നുവരുന്ന സീറോമലബാര്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ എബ്രാഹം, ബാബു വര്‍ക്കി, സ്റ്റാന്‍ലി എബ്രാഹം, എം. സി. സേവ്യര്‍, സതീഷ് ബാബു നായര്‍, ജോയി കരുമത്തി, ജോസഫ് വര്‍ഗീസ്, ലയോണ്‍സ് തോമസ് (രാജീവ്), സണ്ണി പടയാറ്റില്‍, ജസ്റ്റിന് മാത്യു എന്നിവര്‍ പ്രത്യേക അഭിനന്ദനത്തിനര്ഹരായി.
ജസ്റ്റിന് മാത്യു, ജോയി കരുമത്തി, ഷാജി മിറ്റത്താനി, ബിജോയ് പാറക്കടവില്‍, സണ്ണി പടയാറ്റില്‍, സന്തോഷ്, ജോജി, മനോജ്, സോണി എന്നിവരുള്‍പ്പെട്ട ഹോസ്പിറ്റാലിറ്റി കമ്മിറ്റി കളിക്കാര്‍çം, കാണികള്‍ക്കും രുചികരമായ ഭക്ഷണം പാകംചെയ്തു നല്കി. മുന്‍ കായികാധ്യാപകന് സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം ആയിരുന്നു ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍. സീറോമലബാര്‍ പള്ളി ട്രസ്റ്റിമാരായ സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, ജോര്‍ജ് വി. ജോര്‍ജ്, പോളച്ചന് വറീദ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവര്‍ ടൂര്‍ണമെന്റ് ഏകോപിപ്പിçന്നതില്‍ സഹായികളായി. സജി സെബാസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിച്ചു.
ഫോട്ടോ: സതീഷ് ബാബു നായര്‍
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply