Flash News

എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ കണ്‍‌വന്‍ഷന്‍: റവ. ഡോ. എം.ജെ ജോസഫ് മുഖ്യ സന്ദേശം നല്‍കും

July 30, 2019 , ഷാജി രാമപുരം

Rev.Dr.M.J.Josephഡാളസ്: കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ (KECF) നേതൃത്വത്തില്‍ ഡാളസില്‍ നടത്തിവരുന്ന 22 മത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 2 മുതല്‍ 4 വരെ ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയങ്കണത്തില്‍ (3760, 14th Street, Plano, Tx – 75074) വെച്ച് നടത്തുന്നു.

മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികനും, പ്രശസ്ത വേദപണ്ഡിതനും, ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ സി.എസ്.എസ്.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച റവ. ഡോ. എം.ജെ ജോസഫ് കണ്‍‌‌വന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കും.

ആഗസ്റ്റ് 2 വെള്ളി, 3 ശനി എന്നീ ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും, 4 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെയുമാണ് കണ്‍‌വന്‍ഷന്‍ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും 50 ല്‍ പരം അംഗങ്ങള്‍ അടങ്ങുന്ന എക്യൂമെനിക്കല്‍ ഗായകസംഘം ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്.

ഡാളസിലെ വിവിധ സഭാവിഭാഗത്തില്‍ പെട്ട 21 ഇടവകകള്‍ സം‌യുക്തമായാണ് ഈ കണ്‍‌വന്‍ഷന്‍ നടത്തിവരുന്നത്. ഈ വര്‍ഷം ഡാളസിലെ സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയാണ് കെഇസിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റവ. മാത്യു മാത്യൂസ് (പ്രസിഡന്റ്), റവ. ഫാ. മത്തായി മണ്ണൂര്‍വടക്കതില്‍ (വൈസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), റെജി വര്‍ഗീസ് (ട്രഷറര്‍), ക്രിസ്റ്റീന നൈനാന്‍ (യൂത്ത് കോഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന 21അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

കണ്‍‌വന്‍ഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top