അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിച്ചു; ഗൂഗിളിനെതിരെ തുള്‍സി ഗബ്ബാര്‍ഡ്

tulsyലോസ് ആഞ്ചലസ്: അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചെന്ന കാരണം കാണിച്ച് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുള്‍സി ഗബ്ബാര്‍ഡ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെതിരെ 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന്   കേസ് ഫയല്‍ ചെയ്തു.

ജൂലൈ 25നാണ് കാലിഫോര്‍ണിയയില്‍ ഹവായ് കോണ്‍ഗ്രസ് വുമണ്‍ തുള്‍സി ഹബ്ബാര്‍ഡിന്റെ പ്രചാരണ കമ്മിറ്റി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ വാദപ്രതിവാദത്തിനു ശേഷം തുള്‍സിയുടെ പരസ്യ അക്കൗണ്ട് ഗൂഗിള്‍ സസ്‌പന്റ് ചെയ്യുകയായിരുന്നു. അക്കൗണ്ട് സസ്‌പെന്റ് ചെയ്തതിന് ഗൂഗിള്‍ കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കേസിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

തുള്‍സിയുടെ അക്കൗണ്ടിലുണ്ടായ അപ്രതീക്ഷിത നീക്കങ്ങളായിരിക്കാം അക്കൗണ്ട് സസ്‌പെന്റ് ചെയ്യുന്നതിന് കാരണമായിരിക്കാമെന്ന് ഗൂഗിള്‍ വക്താവ് റിവാ സീട്ടൊ അഭിപ്രായപ്പെട്ടു.

ഗൂഗിളിന്റെ നടപടി തനിക്ക് മാത്രമല്ല മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കു കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും തുള്‍സി ഗബ്ബാര്‍ഡ് പ്രതികരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News