നെതർലാൻഡ്‌സിലേക്ക് നേഴ്‌സുമാരെ നൽകാൻ കേരളം

pinarayi-vijayan.1.312234നെതര്‍ലാന്‍ഡ്സിലെ ആരോഗ്യമേഖലയ്ക്ക് ആവശ്യമുള്ള മുപ്പതിനായിരത്തിലധികം നേഴ്സുമാരെ കേരളത്തിന് നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബെർഗുമായി ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിലാണ്  മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നെതര്‍ലാന്‍‍ഡ്സില്‍ നേഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത് . മുപ്പതിനായിരം മുതല്‍ നാല്പതിനായിരം വരെ നേഴ്സുമാരെയാണ് നെതര്‍ലാന്‍‍ഡ്സിന് ആവശ്യം. കേരളത്തിലെ നേഴ്സുമാരുടെ അര്‍പ്പണബോധവും തൊഴില്‍നൈപുണ്യവും മികച്ചതാണെന്ന് ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് സ്ഥാനപതി മുഖ്യമന്ത്രിയെ അറിയിച്ചു.

നെതര്‍ലാന്‍ഡ്സിന് ആവശ്യമായ നേഴ്സുമാരെ കേരളത്തില്‍ നിന്ന് നല്‍കാനുള്ള നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

നെതര്‍ലാന്‍‍ഡ്‍സ് രാജാവും രാ‍ജ്ഞിയും ഒക്ടോബര്‍ 17,18 തീയതികളില്‍ കേരളം സന്ദർശിക്കുമെന്ന് മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബെർഗ്  അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment