ഉന്നാവ്: ഇരയെ നിരന്തരം വേട്ടയാടി; നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചു

unnao--rape-caseലക്‌നൗ :ഉന്നാവ് പീഡനക്കേസില്‍ ഇര നിരന്തരം പ്രതിയുടെ നിരീക്ഷണത്തിലായിരുന്നുവെന്നതിന്റെ തെളവ് പുറത്ത്. ഇരയെ നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചതായി തെളിഞ്ഞു. കുല്‍ദീപ് സിങ് ക്യാമറ സ്ഥാപിച്ചത് ഇരയുടെ വീട്ടിലെ ദൃശ്യങ്ങള്‍ക്കായാണ്. അയല്‍ക്കാരനായ പ്രതിയുടെ വീടിന്റെ ചുമരിലാണ് ക്യാമറ കണ്ടെത്തിയത്. ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ഇരയുടെ വീട്ടിലേക്കുമാണ്.

അതേസമയം, പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് ബന്ധുക്കളുടെ ശവസംസ്‌കാരം നടന്നു. ഇതില്‍ ഒരാള്‍ പീഡനക്കേസില്‍ സാക്ഷി ആയിരുന്നു. വെന്റിലേറ്ററിലുള്ള പെണ്‍കുട്ടിയുടെയും അഭിഭാഷന്റെയും ആരോഗ്യനിലയില്‍ പുരോഗതിയില്ല

ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉള്ള പെണ്‍കുട്ടിയുടെ നിലയില്‍ ആശാവഹമായ പുരോഗതി ഇല്ല. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് ജയിലില്‍ വച്ച് കൊല്ലപ്പെട്ട കേസിലും ആ കേസിലെ മുഖ്യസാക്ഷി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിലും സിബിഐ അന്വേഷണം തുടരവേയാണ് നാലാമത്തെ കേസും സി.ബി.ഐ ഏറ്റെടുക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment