ഏഴുവയസ്സുകാരന്റെ വായില്‍ നിന്ന് ഡോക്ടര്‍ പുറത്തെടുത്ത് 527 പല്ലുകള്‍; ആശ്ചര്യപ്പെട്ട് വൈദ്യശാസ്ത്രം

teeth_boyചെന്നൈ: ഏഴു വയസ്സുകാരന്റെ വായില്‍ നിന്ന് ഡോക്ടര്‍ പുറത്തെടുത്തത് 527 പല്ലുകള്‍. തമിഴ്‌നാട് സ്വദേശി രവീന്ദ്രനാഥ് ആണ് ഈ പല്ലുകളുടെ ഉടമ. കുട്ടിയുടെ വലതു കവിള്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നതിന്റെ കാരണം തേടിയാണ് മാതാപിതാക്കള്‍ രവീന്ദ്രനാഥിനെ സവീത ഡെന്റല്‍ കോളജില്‍ എത്തിച്ചത്. പല്ലു കേടുവന്നതാവാം കാരണമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പല്ലുകളുടെ ശേഖരം കണ്ടെത്തിയത്

താടിയെല്ലിനോട് ചേര്‍ന്നായിരുന്നു പല്ലുകളില്‍ ഏറെയും. അധികവും പുറത്തുകാണാന്‍ പറ്റാത്ത വിധത്തില്‍. ഏറെ ക്ഷമയോടെ നടത്തിയ ശസ്ത്രക്രിയയിലാണ് പല്ലുകള്‍ പുറത്തെടുത്തത്. ഈ പ്രായത്തില്‍ സാധാരണനിലയില്‍ ആവശ്യമായ 21 പല്ലുകള്‍ വായില്‍ നിലനിര്‍ത്തുകയും ചെയ്തു.

ചികിത്സയുമായി കുട്ടി സഹകരിക്കാന്‍ വിസമ്മതിച്ചതാണ് പല്ലുകള്‍ നീക്കാന്‍ ഇത്രയും നാള്‍ നീണ്ടുപോയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാപിതാക്കളെ കാര്യങ്ങള്‍ ഏതാനും മിനിറ്റുകള്‍ക്കുള്ള ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ കുട്ടിയെ പറഞ്ഞ മനസ്സിലാക്കാന്‍ ഡോക്ടര്‍മാരും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളും മണിക്കൂറുകളോളം മെനക്കെടേണ്ടിവന്നു.

ഒടുവില്‍ അവന്‍ വഴങ്ങി. അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ പുറത്തെടുത്തത്. വേദനയില്‍നിന്നും മുക്തനായതോടെ തന്റെ വീര്‍ത്ത താടിയെല്ലുകള്‍ തടവിക്കൊണ്ട് അവന്‍ ഇന്ന് മാധ്യമങ്ങളുടെ കാമറ നോക്കി നിഷ്‌കളങ്കമായി ചിരിച്ചു.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ പല്ലുകള്‍ വളരുന്നതെന്ന ചോദ്യത്തിന് ഡോക്ടര്‍മാര്‍ക്കും കൃത്യമായ മറുപടിയില്ല. മൊബൈല്‍ ടവര്‍ അടക്കമുള്ളവയുടെ റേഡിയേഷനും ജനിതക പ്രശ്‌നങ്ങളുമാകാം കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

രവീന്ദ്രനാഥിന് മൂന്നു വയസ്സുള്ളപ്പോള്‍ വലതുകവിളില്‍ നീര് കെട്ടിയപോലെ കണ്ടിരുന്നു. സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഡോക്ടറുടെ മുന്നിലിരിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കവിള്‍ത്തടം കൂടുതല്‍ വീര്‍ത്തുവന്നതോടെ പിതാവ് എസ്.പ്രഭുദോസ് അവനെ സവീത ഡെന്റല്‍ കോളജില്‍ കൊണ്ടുവന്നു. ഇവിടെ എക്‌സ്‌റേ, സി.ടി സ്‌കാന്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതോടെ നിരവധി കുഞ്ഞുപല്ലുകള്‍ അവന്റെ താടിയ്ക്കുള്ളില്‍ വളര്‍ന്നുവരുന്നത് കണ്ടെത്തിയത്. കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തി ഈ മാസം 11ന് ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment