അലഹബാദ് ചീഫ് ജസ്റ്റീസ് എസ്.എന്‍ ശുക്ലയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് അനുമതി

suklaന്യുഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ മെഡിക്കല്‍ കോളജിന് പ്രവേശനത്തിന് ഒത്താശ ചെയ്തതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.എന്‍ ശുക്ലയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സര്‍വീസിലിരിക്കുന്ന ഒരു ചീഫ് ജസ്റ്റീസിനെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ അനുമതിയില്ലാതെ ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയില്ല.

സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരു മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ജഡ്ജിമാരുടെ പാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുര്‍ന്ന് ജസ്റ്റീസ് ശുക്ലയ്‌ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്ന് സി.ബി.ഐ ചീഫ് ജസ്റ്റസിനു കത്തയച്ചിരുന്നു

അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റ്റീസ് ശുക്ലയോട് രാജിവയ്ക്കാനോ സ്വയം വിരമിക്കാനോ മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ ജസ്റ്റീസ് ശുക്ല സര്‍വീസില്‍ തുടരുകയായിരുന്നു. ഇതോടെ 2018ല്‍ ഇദ്ദേഹത്തില്‍ നിന്ന് നീതിന്യായ ചുമതലകള്‍ പിന്‍വലിച്ചിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment