മൂന്ന് ദിവസം കൊണ്ട് മൂന്ന് ബില്ലുകള്‍; ഇതെന്താ പിസ്സ ഡെലിവറിയോ- തൃണമൂല്‍ എംപിയുടെ സംശയം

image (8)ന്യൂഡല്‍ഹി: തിടുക്കപ്പെട്ട് പാസ്സാക്കിയ ബില്ലുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിലും എതിര്‍പ്പുകളേല്‍ക്കാതെ മുത്തലാഖ് ബില്‍ പാസ്സായതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഡെറിക്കിന്റെ പ്രതികരണം.

ബില്ലുകള്‍ പാര്‍ലമെന്റ് സൂക്ഷ്മാവലോകനം ചെയ്യണമെന്നാണ് . ഈ ചാര്‍ട്ട് എങ്ങനെയാണ് കാര്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതെന്നാണ് കാണിച്ചു തരുന്നത്. നമ്മള്‍ പിസ്സ ഡെലിവര്‍ ചെയ്യുകയാണോ ചെയ്യുന്നത് അതോ നിയമം പാസ്സാക്കുകയാണോ’, ട്വിറ്ററില്‍ ഡെറിക് ഒബ്രിയാന്‍ കുറിച്ചു. മൂന്ന് ദിവസം മൂന്ന് ബില്ലുകള്‍. പിസ ഡെലിവറി ചെയ്യുന്നത് പോലുണ്ട് അത്’, ഡെറിക് വിമര്‍ശിച്ചു.

Print Friendly, PDF & Email

Related News

Leave a Comment