കോഴിക്കോട്: പ്രമുഖ ഫുട്ബോള്‍ സംഘാടകനും കെ.ഡി.എഫ്.എ മുന്‍ വൈസ് പ്രസിഡന്റുമായ കോട്ടൂളി പട്ടേരി ചേരിയമ്മല്‍ എ.കെ മുസ്തഫ (78) അന്തരിച്ചു. കെ.എസ്.ആര്.ടി.സി റിട്ട. ജീവനക്കാരനാണ്. പിതാവ് സി. ഹസ്സന് മാസ്റ്റര്‍ സ്ഥാപിച്ച കോഴിക്കോട്ടെ ആദ്യകാല ഫുട്ബോള്‍ ക്ലബായ എച്ച്.എം.സി.എയിലൂടെ ഫുട്ബോള്‍ ക്ലബായ എച്ച്.എം.സി.എയിലൂടെ ഫുട്ബോള്‍ സംഘാടന രംഗത്ത് സജീവമായി. എച്ച്.എം.സി.എയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.
15 വര്‍ഷം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ ബോഡി അംഗമായും കെ.എസ് ആര്.ടി.സി റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ജനാസ നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതിയറ ജുമാ മസ്ജിദില്‍. ഖബറടക്കം കണ്ണംപറമ്പ് ശ്മാശനത്തില്‍.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news