ഐ.എസ്സില്‍ ചേര്‍ന്ന മലയാളി അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടുവെന്ന് സന്ദേശം

image (10)മലപ്പുറം: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ല്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മൊഹ്‌സിന്‍ അഫ്ഗാനിസ്താനില്‍വച്ച് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബന്ധുക്കള്‍ക്ക് വിവരം. വാട്‌സാപ്പ് സന്ദേശമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

നിങ്ങളുടെ സഹോദരന്‍ ആഗ്രഹിച്ച സ്ഥാനം പൂകി’ എന്നായിരുന്നു സന്ദേശം. ഇക്കാര്യം പോലീസിനെയോ അന്വേഷണ ഏജന്‍സികളെയോ അറിയിച്ചാല്‍ കുടുംബത്തിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതോടെ ദേശീയ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ മലപ്പുറത്തെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ എല്ലാവരില്‍നിന്നും മറച്ചുവെക്കുകയാണ് ബന്ധുക്കള്‍ ചെയ്തത്..

2017 ഒക്ടോബറില്‍ ഐ.എസ്സില്‍ ചേര്‍ന്ന മൊഹ്‌സിന്‍ അഫ്ഗാനിസ്താനിലെ ഖോറോസാന്‍ പ്രവിശ്യയില്‍ ഒരു ഐ.എസ് കമാന്‍ഡര്‍ക്കൊപ്പം ഭീകരവാദ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. ഐ.എസ്സില്‍ ചേര്‍ന്ന ഇന്ത്യക്കാരായ 98 പേരില്‍ 38 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍നിന്ന് ഉള്ളവര്‍ ലവില്‍ ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment