Flash News

പ്രളയ സെസ് ഇന്ന് മുതല്‍; 928 സാധനങ്ങള്‍ക്ക് വില കൂടും; വ്യാപാരികള്‍ കരിദിനം ആചരിക്കുന്നു

August 1, 2019

yt_0തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രളയ സെസ് ചുമത്തും. അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരു ശതമാനം വില കൂടും. സ്വര്‍ണത്തിന് കാല്‍ ശതമാനമായിരിക്കും പ്രളയ സെസ്. ഇതോടെ സ്വര്‍ണം പവന് 71 രൂപ മുതല്‍ വര്‍ധനവുണ്ടാകും.

ആകെ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് വില കൂടുന്നത്. വാഹനങ്ങള്‍, ടിവി, റെഫ്രിജറേറ്റര്‍ മുതലായ ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മരുന്നുകള്‍, ആയിരം രൂപയ്ക്ക് മുകളിലുള്ള തുണിത്തരങ്ങള്‍, കണ്ണട, ചെരുപ്പ്, നോട്ട്ബുക്ക്, ബാഗ്, ശീതീകരിച്ച ഇറച്ചി, ഐസ്‌ക്രീം, ചോക്കലേറ്റ്, ജാം, കുപ്പിവെള്ളം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഒരു ശതമാനം പ്രളയസെസ് ചുമത്തും.

സിമന്റ്, പെയിന്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍, വയറിങ് കേബിള്‍ എന്നീ നിര്‍മാണ വസ്തുക്കള്‍ക്കും വില കൂടും. ഇന്‍ഷുറന്‍സ്, ഹോട്ടല്‍മുറി വാടക, സിനിമ, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയ സേവനങ്ങളുടെയും നിരക്ക് വര്‍ധിക്കും. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ജിഎസ്ടിയുള്ള ഹോട്ടല്‍ ഭക്ഷണത്തിനും സെസ് കൊടുക്കേണ്ടി വരും. കേരളത്തിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പുതിയ എംആര്‍പി സ്റ്റിക്കര്‍ ഒട്ടിക്കും.

രണ്ട് വര്‍ഷത്തേയ്ക്കാണ് സെസ് പിരിക്കുക. ഇതുവഴി 1200 കോടി രൂപ ഖജനാവിലെത്തും. പ്രളയത്തെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടം പരിഹരിക്കാനും പുനര്‍നിര്‍മാണത്തിനുമാണ് പ്രളയ സെസ് പിരിക്കുന്നത്. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഈ തുക ഉപയോഗിക്കും.

അതേസമയം പ്രളയസെസ് മൂലമുണ്ടാകുന്ന വിലക്കയറ്റം വ്യാപാരമാന്ദ്യമുണ്ടാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഒരു വിഭാഗം ഇന്ന് കരിദിനം ആചരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top