ന്യൂജേഴ്‌സിയില്‍ നീന്‍സ് ഇവന്‍സിയയുടെ ഉദ്ഘാടനം നടന്നു

getPhoto (1)ന്യൂജേഴ്‌സി: പ്രമുഖ നര്‍ത്തകരും നൃത്ത സംവിധായകരുമായ ബിജു സേവ്യര്‍ ധ്വനിതരംഗും ഡോക്ടര്‍ നീന ഫിലിപ്പും ചേര്‍ന്ന് തുടക്കമിടുന്ന നീന്‍സ് ഇവന്‍സിയ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു.

ന്യൂ ജേഴ്‌സിയിലുള്ള നീന ഡാന്‍സ് സ്റ്റുഡിയോയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രമുഖ ഗായകന്‍ വിധു പ്രതാപ്, നര്‍ത്തകി ദീപ്തി വിധു പ്രതാപ്, പ്രമുഖ വയലിനിസ്‌റ് ശബരീഷ് പ്രഭാകര്‍ എന്നിവര്‍ ബിജു സേവ്യര്‍, ഡോക്ടര്‍ നീന ഫിലിപ്പ് മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇവരുടെ ആദ്യ സംയുക്തസംരംഭമായ ഗാല നൈറ്റ് ‘ധ്വനിതരംഗം’ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ് നാഷണല്‍ കണ്‍വന്‍ഷനില്‍ അരങ്ങേറി, പ്രമുഖ കൊറിയോഗ്രാഫറായ ബിജു സേവ്യര്‍ അനേകം മലയാള ചിത്രങ്ങള്‍ക്കും’ അവാര്‍ഡ് നൈറ്റുകള്‍ക്കും ഗള്‍ഫ് സിനിമ ഷോകള്‍ക്കും വേണ്ടി നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്, വര്‍ഷങ്ങളായി ന്യൂ ജേഴ്‌സിയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തിവരുന്ന ഡോക്ടര്‍ നീന ഫിലിപ്പ് കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി, മറ്റു അസോസിയേഷനുകള്‍, കൂടാതെ അമേരിക്കയിലെത്തുന്നു പ്രമുഖ സ്‌റ്റേജ് ഷോകള്‍ക്കു വേണ്ടിയും നൃത്തസംവിധാനം നിര്‍വഹിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

നീന ഡാന്‍സ് സ്‌കൂളിന്റെ പുതിയ ബാച്ചുകളിലേക്കുള്ള ക്ലാസുകള്‍ താമസിയാതെ തന്നെ ആരംഭിക്കുമെന്ന് ഡോക്ടര്‍ നീന ഫിലിപ്പ് അറിയിച്ചു.

nin nin1 nin2 nin3 nin4

Print Friendly, PDF & Email

Related News

Leave a Comment