Flash News

അയോധ്യ കേസില്‍ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി

August 1, 2019 , .

scന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്കക്കേസിലെ മധ്യസ്ഥ സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. സുപ്രീം കോടതി രജിസ്ട്രിയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുപ്രീം കോടതി മുന്‍ ജഡ്ജ് എഫ്.എം.ഐ ഖലീഫുള്ളയാണ് മൂന്നംഗ സമിതിയുടെ അധ്യക്ഷന്‍. ഓഗസ്റ്റ് 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു

പതിറ്റാണ്ടുകളായി നിയമവ്യവഹാരം തുടരുന്ന അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് സാധ്യത തേടിയാണ് സുപ്രീം കോടതി മധ്യസ്ഥ സമിതിയെ നിയമിച്ചത്. തുടര്‍ന്ന് ഒത്തുതീര്‍പ്പ് സാധ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷന്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

രാമജന്മഭൂമി തുല്യമായി വീതിച്ച് കക്ഷികള്‍ക്ക് നല്‍കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 14 ഹര്‍ജികളാണ് കോടതിയുടെ പരിഗമണനയിലുള്ളത്. ആദ്യ ഹര്‍ജിക്കാരനായ ഗോപാല്‍ സിംഗ് വിശാരദിന്റെ മകന്‍ രാജേന്ദ്ര സിംഗാണ് ഹര്‍ജിക്കാരില്‍ ഒരാള്‍. കേസില്‍ ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്ന് രാജേന്ദ്ര സിംഗിന്റെ അഭിഭാഷകന്‍ കെ. പരാശരന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാശരന്റെ വാദം തള്ളി മുസ്ലീം ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ രംഗത്ത് വന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top