തെരഞ്ഞെടുപ്പ്: സരിതയുടെ ഹര്‍ജിയില്‍ രാഹുലിനും ഹൈബിക്കും നോട്ടീസ്

sarithaകൊച്ചി: വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ഡലത്തിലെ എം.പിമാരായ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ്. നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. സരിത ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതാണെന്നും ശിക്ഷ റദ്ദാക്കിയിട്ടില്ലെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വരണാധികാരികള്‍ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത്. ഇരു മണ്ഡലങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സരിത ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസംസ്ഥാന തെരഞ്ഞെുടപ്പു കമ്മിഷനുകള്‍, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എന്നിവരും കേസിലെ എതിര്‍കക്ഷികളാണ്. അഡ്വ. എന്‍.എന്‍. ഗിരിജ മുഖേനയാണ് സരിത ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് ഷാജി പി. ചാലിയാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസ് 27 ന് വീണ്ടും പരിഗണിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment