നീണ്ട ഇടവേളയ്ക്കു ശേഷം ജോഷി വീണ്ടുമെത്തുന്നു പൊറിഞ്ചുവും മറിയവും ജോസുമായി; ട്രെയിലര്‍ റിലീസ് ചെയ്തത് മോഹന്‍‌ലാല്‍

PORINJU-MARIMകൊച്ചി: ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കൊച്ചി ലുലുമാളില്‍ വച്ച് മോഹന്‍ ലാലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഓഗസ്റ്റ് 15നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

മമ്മൂട്ടി മക്കള്‍സെല്‍വന്‍ വിജയ് സേതുപതി, ദിലീപ്, ജയറാം,പ്രിത്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍,വിനായകന്‍,സൗബിന്‍, ജയസൂര്യ,വിനീത് ശ്രീനിവാസന്‍ ,അനൂപ് മേനോന്‍, അജു വര്‍ഗീസ്,ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത് സുകുമാരന്‍,ആന്റണി വര്‍ഗീസ്,വിനയ് ഫോര്‍ട്ട്,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യര്‍, മിയ, ഹണി റോസ്, നിമിഷസജയന്‍, രജിഷ വിജയന്‍, അപര്‍ണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്താണ് ട്രെയ്‌ലര്‍ പുറത്തു വിട്ടത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച കീര്‍ത്തന മൂവീസുും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പൊറിഞ്ചു മറിയം ജോസ് തൃശ്ശൂര്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചാന്ത് വി ക്രിയേഷന്റെ ബാനറിലാണ് ചിത്രം തീയറ്ററിലെത്തുന്നത്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment