ഔഡി മുന്‍ മേധാവിക്കെതിരെ വഞ്ചനാകുറ്റം

eu-1ബര്‍ലിന്‍: ലോക പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് റൂപര്‍ട്ട് സ്റ്റാഡ്‌ലര്‍ക്കെതിരേ പ്രോസിക്യൂട്ടര്‍മാര്‍ വഞ്ചനാക്കുറ്റം ചുമത്തി. ഡീസല്‍ മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയര്‍ കാറുകളില്‍ ഘടിപ്പിച്ച കേസിലാണ് നടപടി.

ഔഡിയുടെ മാതൃ കന്പനിയായ ഫോക്‌സ് വാഗന്‍ ഈ കുറ്റം സമ്മതിച്ച് നാലു വര്‍ഷത്തിനു ശേഷമാണ് സബ്‌സിഡയറിയുടെ അന്നത്തെ മേധാവിക്കു മേല്‍ കുറ്റം ചുമത്തപ്പെടുന്നത്.

തട്ടിപ്പ്, വ്യാജ സര്‍ട്ടിഫിക്കേഷന്‍, നിയമവിരുദ്ധമായ പരസ്യം എന്നിവയാണ് സ്റ്റാഡ്‌ലര്‍ക്കും മറ്റു മൂന്നു പേര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment