ബലി പെരുന്നാള്‍ ഞായറാഴ്ച

gu-2കുവൈത്ത് സിറ്റി : ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെ കുവൈത്തില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 11 ന് (ഞായര്‍) ആയിരിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 ന് അറഫ ദിവസവും 11 പെരുന്നാളും പ്രഖ്യാപിച്ചതോടെ വാരാന്ത ദിവസം ഉള്‍പ്പടെ അഞ്ച് ദിവസം അവധി ലഭിക്കും.

ഓഗസ്റ്റ് ഒമ്പത് വെള്ളിഴാഴ്ച മുതല്‍ 13 ചൊവ്വാഴ്ച വരെയാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി. 14 ന് (ബുധന്‍) ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment