അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ പുതിയ ശരീഅ മാസ്റ്റേഴ്സ് പ്രോഗ്രാം തുടങ്ങി

Un2ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ ശരീഅ ഫാക്കല്‍റ്റിക്ക് കീഴില്‍ പുതിയ മാസ്റ്റേഴ്സ് പ്രോഗ്രാം ‘ഫിഖ്ഹുല്‍ മുആസ്വിര്‍’ ആരംഭിച്ചു. ജൂലൈ 29 ന് അല്‍ ജാമിഅ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രോഗ്രാമിന്‍റെ ഔപചാരിക ഉദ്ഘാടനം എം.വി. സലിം മൗലവി നിര്‍വഹിച്ചു.

അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹമദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വി കെ. അലി (പ്രസിഡണ്ട്, ഇതിഹാദുല്‍ ഉലമാഅ് കേരള), ഡോ. കൂട്ടില്‍ മുഹമ്മദലി, ഹൈദരലി ശാന്തപുരം, (അല്‍ജാമിഅ അലുംനി പ്രസിഡണ്ട്), കെ. കെ. മമ്മുണ്ണി മൗലവി, കെ. അബ്ദുല്‍ കരീം, (ഡെപ്യൂട്ടി റെക്ടര്‍, അല്‍ ജാമിഅ), കെ.എം. അശ്റഫ്, ഡീന്‍, ദഅ്വാ കോളേജ്, അബ്ദുസ്സലാം പുലാപറ്റ, (ഡീന്‍, ഉസ്വൂലുദ്ദീന്‍) ഡോ. മുഹ്‌യുദ്ദീന്‍ ഗാസി, ഡീന്‍, കുല്ലിയതുല്‍ ഖുര്‍ആന്‍, അബ്ദുല്‍ വാസിഅ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-19 കാലയളവില്‍ ശരീഅ ഉസ്വൂലുദ്ദീന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ തെരഞ്ഞടുക്കപ്പെട്ട മികച്ച ഗവേഷണങ്ങള്‍ക്കുള്ള ഉപഹാരങ്ങളും സമര്‍പ്പിക്കപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment