Flash News

കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്ക ഇടപെടേണ്ടെന്ന് ഇന്ത്യ

August 3, 2019

trrrബാങ്കോക്ക്: കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനോ പരിഹാരം നിര്‍ദ്ദേശിക്കാനോ അമേരിക്ക ഒരുങ്ങേണ്ടെന്ന് ഇന്ത്യ. ചര്‍ച്ച പാകിസ്താനോട് മാത്രമാണെന്നും അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുളള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

“കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ല. കശ്മീരിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തും അത് ഉഭയകക്ഷി ചര്‍ച്ചയായിരിക്കും”- ജയശങ്കര്‍ പോംപിയോയെ അറിയിച്ചു.

വെള്ളിയാഴ്ച ബാങ്കോക്കിലാണ് ജയശങ്കര്‍ – പോംപിയോ കൂടിക്കാഴ്ച നടന്നത്. ആസിയാന്‍ ഇന്ത്യ മിനിസ്റ്റീരിയല്‍ ചര്‍ച്ച ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് ജയശങ്കര്‍ ബാങ്കോക്കിലെത്തിയത്.

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ നരേന്ദ്രമോദി തന്നോട് സഹായം ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പാര്‍ലമെന്റിലുള്‍പ്പടെ ഇത് പ്രതിഷേധത്തിനിടയാക്കി. ട്രംപ് സ്വമേധയാ സഹായവാഗ്ദാനം നല്‍കിയതാണെന്ന വിശദീകരണമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അന്നുണ്ടായത്. ഇതിനുശേഷവും താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് വീണ്ടും പ്രസ്താവന നടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top